ആലപ്പുഴ: ചേർത്തലയിൽ 19കാരിയായ ദളിത് യുവതിക്ക് നേരെ നടുറോഡിൽ ക്രൂരമർദ്ദനം. തൈക്കാട്ടുശേരി സ്വദേശി നിലാവിനാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകനായ പൂച്ചാക്കൽ സ്വദേശി ഷൈജുവും സഹോദരനും ചേർന്നാണ് മർദിച്ചതെന്ന് യുവതിയുടെ പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയുടെ രണ്ട് ഇളയ സഹോദങ്ങളെ ഷൈജു മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജുവും സഹോദരനും ചേർന്ന് നടുറോഡിലിട്ട് മർദ്ദിച്ചത്.
തൈക്കാട്ടുശേരി-ചേർത്തല റോഡിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തിരുന്നില്ല. എന്നാൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി ചേർത്തല ഡിവൈഎസ്പിയോട് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.
പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.