വളരെ സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? സാധാരണ ഡോണ്റ്റിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ചിക്കൻ ഡോണറ്റ്. ചിക്കൻ, ഉരുളക്കിഴങ്ങ്, സവാള, മസാലകൾ എന്നിവ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ: 1/2 കിലോ
- ഉരുളക്കിഴങ്ങ്: 1
- ഉള്ളി: 1
- പച്ചമുളക്: 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി: 1/2 ടീസ്പൂൺ
- മുളകുപൊടി: 1 ടീസ്പൂൺ
- കുരുമുളക് പൊടി: 1 ടീസ്പൂൺ
- ഉപ്പ്: ആസ്വദിപ്പിക്കുന്നതാണ്
- മല്ലി ഇല
- മുട്ട: 1
- ബ്രെഡ് നുറുക്കുകൾ: 1 കപ്പ്
- എണ്ണ: വറുക്കാൻ
തയ്യാറാക്കുന്ന വിധം
ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. 90% പാകമാകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റി വെക്കുക. 1 വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. ചിക്കനും ഉരുളക്കിഴങ്ങും തണുത്തതിന് ശേഷം ബ്ലെൻഡറിലേക്ക് മാറ്റുക. 1 ചെറിയ സവാള, പച്ചമുളക്, ഉപ്പ്, മഞ്ഞൾപൊടി, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. നന്നായി ചേരുന്നത് വരെ മിക്സ് ചെയ്യുക.
ഒരു മുട്ട നന്നായി മിക്സ് ചെയ്ത് വെക്കുക. ഒരു cup ബ്രഡ് പൊടിച്ചത് എടുത്ത് വെക്കുക. കൈകളിൽ എണ്ണ പുരട്ടി മാവിൽ നിന്നും കുറച്ച് എടുക്കുക. ഇത് ഒരു ബോൾ രൂപത്തിലാക്കി കട്ടിയിൽ പരത്തി എടുക്കുക. നടുവിൽ ഒരു ദ്വരമിട്ട് ഡോണറ്റ് രൂപത്തിലാക്കുക. ഇവ മുട്ടയിലും ശേഷം ബ്രഡ് പൊടിയിലും മുക്കി എടുക്കുക. ശേഷം 15 മിനിറ്റ് ഫ്രീസറിൽ സൂക്ഷിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഡോണറ്റ് ഇട്ട് വറുത്തെടുക്കുക. രുചികരമായ ചിക്കെൻ ഡോണറ്റ് തയ്യാർ