സ്‌പൈസി ചിക്കൻ സ്ട്രിപ്‌സ് ഒരു സ്വാദിഷ്ടമായ ലഘുഭക്ഷണമാണ്. ഇത് എളുപ്പത്തിൽ തയ്യാറാക്കാം. ഇതൊന്ന് ട്രൈ ചെയ്തു നോക്കു. കുട്ടികൾക്ക് എന്തായാലും ഇഷ്ടപെടും.
ആവശ്യമായ ചേരുവകൾ
- ചിക്കൻ കഷണങ്ങൾ – 250 ഗ്രാം
- കോൺഫ്ലോർ – 2 ടീസ്പൂൺ
- ചുവന്ന മുളക് പവർ – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- മുട്ട – 1 എണ്ണം
- ബ്രെഡ് നുറുക്കുകൾ – 200 ഗ്രാം
- സസ്യ എണ്ണ – 200 മില്ലി
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഷണങ്ങൾ വൃത്തിയാക്കി സ്ട്രിപ്പുകളായി മുറിക്കുക. ഒരു പാത്രമെടുത്ത് കോൺഫ്‌ളോർ, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചുവന്ന മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് ചിക്കൻ സ്ട്രിപ്പുകൾ മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക.
ഒരു മുട്ട അടിച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ സ്ട്രിപ്പുകളിലേക്ക് ചേർക്കുക. ഒരു പ്ലേറ്റിൽ ബ്രെഡ് നുറുക്കുകൾ വിതറുക. ചിക്കൻ സ്ട്രിപ്പുകൾ ഓരോന്നായി എടുത്ത് ബ്രെഡ് നുറുക്കിന് മുകളിൽ ഉരുട്ടുക. ചട്ടിയിൽ വെജിറ്റബിൾ ഓയിൽ ചൂടാക്കി ചിക്കൻ സ്ട്രിപ്പുകൾ ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ഫ്രൈ ചെയ്യുക. തീ ഓഫ് ചെയ്യുക. ടിഷ്യൂ പേപ്പർ ഉപയോഗിച്ച് അധിക എണ്ണ ഒഴിക്കുക. സ്‌പൈസി ചിക്കൻ സ്ട്രിപ്‌സ് തയ്യാർ.