വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാവുന്ന ഒരു സൈഡ് ഡിഷാണ് പെരി പെരി ചിക്കൻ. ധാരാളം പ്രോട്ടീനുകളുള്ള ഒന്നാണ് ചിക്കൻ. സ്വാദിഷ്ടമായ പെരി പെരി ചിക്കൻ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 500 ഗ്രാം
- വീബ പെരി പെരി സോസ് – 5 ടീസ്പൂൺ
- സെലറി – 2 ടീസ്പൂൺ
- സൂര്യകാന്തി എണ്ണ – 4 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ വെള്ളത്തിൽ കഴുകി നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക. ചിക്കൻ കഷണങ്ങൾ വീബ പെരി പെരി സോസിൽ മാരിനേറ്റ് ചെയ്ത് 2 മണിക്കൂർ മാറ്റിവെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക. ശേഷം മൂടിവെച്ച് 10 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക. തീ ഓഫ് ചെയ്യുക. ഇതിലേക്ക് അരിഞ്ഞ സെലറി ചേർക്കുക. ടേസ്റ്റി ചിക്കൻ പെരി പെരി വിളമ്പാൻ തയ്യാർ.