ഇണക്കവും, സ്നേഹവുമുള്ള വളര്‍ത്തു നായ്ക്കള്‍ വീടിനൊരു കരുതലും കാവലുമാണ്. സ്ഥാവര ജംഗമ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനൊപ്പം ആ വീട്ടിലെ എല്ലാവരോടും സ്നേഹവും സഹകരണവും കാണിക്കുമെന്നതില്‍ തര്‍ക്കമില്ല. മനുഷ്യരുമായി വേഗത്തില്‍ ഇണങ്ങുന്ന വര്‍ഗമാണ് നായ്ക്കള്‍. അതുകൊൊണ്ടു തന്നെ പരിശീലനം നല്കിയ ശേഷം പട്ടാളത്തിലും പോലീസ് സേനയിലും നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്. എല്ലാ രാജ്യക്കാരും നായ്ക്കളെ പട്ടാളത്തിന്റെ ഭാഗമാക്കാനും കാരണം ഇതാണ്.
മനുഷ്യരേക്കാള്‍ കൂടുതല്‍ വാത്സല്യം നല്കി വളര്‍ത്തുന്ന നായ്ക്കലുമുണ്ട്. സ്വന്തം മക്കളെ പോലെ വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരുണ്ട്. അവര്‍ തങ്ങളുടെ അരുമ മൃഗങ്ങളെ പരിപാലിക്കുന്നത് മനുഷ്യരെ പരിപാലിക്കുന്നതിലും ശ്രദ്ധയോടെയാണ് ഇപ്പോഴിതാ, തന്റെ വളര്‍ത്തുനായക്ക് ജന്മദിന സമ്മാനം നല്കിയ യുവതിയാണ് സോഷ്യല്‍ മീഡിയയിലെ വാര്‍ത്താ താരമായിരിക്കുന്നത്. മുംബൈ സ്വദേശിനിയായ സരിത സല്ദാന്ഹയാണ് തന്റെ വളര്‍ത്തുനായയുടെ പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ഒരു സ്വര്‍ണ്ണമാല നല്‍കിയത്.
ചെറിയ മാലയൊന്നുമല്ല. രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാലയാണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ‘ടൈഗറി’ന്റെ കഴുത്തില്‍ സരിത അണിയിച്ചത്. ചേമ്പൂരിലെ ജ്വല്ലറിയില്‍ നിന്നും സരിത സ്വര്‍ണ മാല വാങ്ങുമ്പോള്‍ പുറത്ത് കാത്തുനില്ക്കുന്ന ടൈഗറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന വിധം പ്രത്യേകം രൂപകല്പന ചെയ്തതാണ് മാല. ടൈഗറിന്റെ കഴുത്തില്‍ മാല അണിയിക്കുമ്പോള്‍ അവന് ആവേശത്തില്‍ വാലാട്ടുന്ന ദൃശ്യങ്ങള്‍ ജ്വല്ലറി അധികൃതരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ ആളുകള്‍ യുവതിയുടെ അതിരുകടന്ന മൃഗസ്നേഹത്തെ വിമര്‍ശിച്ചും അഭിനന്ദിച്ചും രംഗത്തുവന്നു. പലരും വീഡിയോ വളരെ ‘ക്യൂട്ട്’ ആണെന്ന് പറയുമ്പോള്‍ ഇതല്പം കൂടിപ്പോയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ടൈഗറിന് ജന്മദിനാശംസകള് നേരാനും ആളുകള്‍ മറന്നില്ല.
CONTENT HIGHLIGHTS;Did you see the birthday gift given to the pet dog?: Will you be shocked to hear the price?