ഒരു കണ്ണൂർ സ്പെഷ്യൽ സ്നാക്ക് ഒന്ന് ട്രൈ ചെയ്താലോ? ‘കൽമാസ്’ എന്നാണ് സ്‌നാക്കിന്റെ പേര്. ഇത് റമദാനിലെ ഒരു പ്രത്യേക ലഘുഭക്ഷണമാണ്. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കൽമാസ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട : 3
- അരിപ്പൊടി : 1 കപ്പ്
- തേങ്ങ ചിരകിയത് : 1/2 കപ്പ്
- ജീരകം : 1/2 ടീസ്പൂൺ
- ഉള്ളി : 1 വലുത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടീസ്പൂൺ
- കുരുമുളക് പൊടി : 1/2 ടീസ്പൂൺ
- മുളകുപൊടി : 1 1/2 ടീസ്പൂൺ (മസാലയ്ക്ക് 1/2 ടീസ്പൂൺ, മാവ് 1 ടീസ്പൂൺ)
- മഞ്ഞൾ പൊടി : 1/4 ടീസ്പൂൺ
- ഗരം മസാല പൊടി : 1/2 ടീസ്പൂൺ
- ഉപ്പ്: ആവശ്യത്തിന്
- പച്ചമുളക് : 1
- കറിവേപ്പില
- മല്ലി ഇല
- വെള്ളം
- വെളിച്ചെണ്ണ : 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
½ കപ്പ് തേങ്ങ ചിരകിയെടുത്ത് ചെറിയ ഉള്ളി, ജീരകം എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഒരു വലിയ പാത്രം എടുത്ത് അരിപ്പൊടി, ഉപ്പ്, തേങ്ങാ പേസ്റ്റ് എന്നിവ ചേർക്കുക. വെള്ളം കുറച്ച് കുറച്ച് ചേർത്ത് മാവ് കുഴച്ചെടുക്കുക. ഒരു പാൻ എടുത്ത് 2 ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അരിഞ്ഞ പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക് പൊടി, മുളകുപൊടി, ഉപ്പ്, ഗരംമസാല, മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. 3 പുഴുങ്ങിയ മുട്ട എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അതിനുശേഷം മസാലയിലേക്ക് മുട്ട കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. അവസാനം ഇതിലേക്ക് കുറച്ച് മല്ലിയില ചേർക്കുക.
തയ്യാറാക്കിയ റൈസ് മിക്സ് ചെറിയ ഉരുളകളാക്കി ചെറിയ കപ്പുകളാക്കി പരത്തി അതിലേക്ക് മുട്ട മിക്സ് ചേർക്കുക. വശങ്ങൾ അടച്ച് ഉന്നക്കായയുടെ ആകൃതിയിൽ വീണ്ടും ചുരുട്ടുക. ഒരു സ്റ്റീമർ ഉപയോഗിച്ച് 10-15 മിനിറ്റ് സ്റ്റീം ചെയ്യുക. ഒരു ടീസ്പൂൺ മുളകുപൊടി, ഗരം മസാലപ്പൊടി, കറിവേപ്പില എന്നിവയും 2 അല്ലി വെളുത്തുള്ളി ചതച്ചതും ചേർത്ത് കട്ടിയുള്ള ബാറ്റർ ഉണ്ടാക്കുക. ഈ ബാറ്റർ തയ്യാറാക്കിയ കൽമാസുകളിൽ പുരട്ടുക. ഒരു പാൻ ചൂടാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.