Food

മലബാർ സൽക്കാരങ്ങളിലെ പ്രധാനി മുട്ട മാല | Mutta Maala

വളരെ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാവുന്ന ഒരു മലബാർ റെസിപ്പിയാണ് മുട്ട മാല. മലബാർ സൽക്കാരങ്ങളിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ് മുട്ട മാല.

ആവശ്യമായ ചേരുവകൾ

  • മുട്ട – 5 എണ്ണം
  • പഞ്ചസാര – 1 കപ്പ്
  • വെള്ളം – 1 1/2 കപ്പ്
  • ഏലക്ക പൊടി – 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മുട്ട മഞ്ഞയും വെളളയും വേർത്തിരിച്ചെടുക്കുക. മുട്ട മഞ്ഞ നന്നായി അടിച്ചെടുത്ത് മാറ്റി വെക്കുക. ഷുഗർ സിറപ്പ് ഉണ്ടാക്കുന്നതിനായി കട്ടി ഉളള പാനിൽ വെളളം ചൂടാക്കി തിളച്ച് വരുമ്പോൾ ഇതിലേക്ക് ഏലക്കയും പഞ്ചസാരയും ചേർക്കുക. സിറപ്പ് നൂൽപ്പരിവം ആകുന്നത് വരെ നന്നായി തിളപ്പിക്കുക.സിറപ്പിലെ അഴുക്ക് കളയുന്നതിനായി ഒരു ടീസ്പൂൺ മുട്ട വെളള ഇതിലേക്ക് ചേർത്ത് പാകം ചെയ്യുക.അതിന് ശേഷം മുട്ട വെളള മുഴുവനായും സിറപ്പിൽ നിന്നും മാറ്റുക.

ഒരു ഡിസ്പ്പോസ്സിമ്പിൾ ഗ്ലാസ്സ് എടുത്ത് അതിന്റെ അടിയിൽ ചെറിയ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക.തീ കൂട്ടി വെച്ച് ഈ ഗ്ലാസ്സിലേക്ക് മുട്ട മഞ്ഞ മിക്സ് ഒഴിച്ച് ഗ്ലാസിലെ മുഴുവനും പാനിലേക്ക് വീഴുന്നത് വരെ ഗ്ലാസ്സ് വട്ടത്തിൽ ചുറ്റിക്കുക.കുറച്ച് സെകന്റ്സ് ഇത് തിളപ്പിക്കുക. എന്നിട്ട് തീ കുറച്ച് വെച്ച് കുറച്ച് വെളളം ഇതിലേക്ക് തളിച്ച് വെന്ത ചെയിൻ രൂപത്തിലുളള മുട്ട മഞ്ഞ ശ്രദ്ധയോടെ പഞ്ചസാര സിറപ്പിൽ നിന്നും മാറ്റുക. തീ വീണ്ടും കൂട്ടി വെച്ച് ബാക്കിയുളള മുട്ട മഞ്ഞ മിശ്രിതവും ഇതേ രീതിയിൽ ചെയ്തെടുക്കുക. രുചിയൂറും മുട്ട മാല റെഡി.