ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയും ബി.ജെ.പിയുടെ വോട്ട് ഷെയറിലെ കുതിച്ചു ചാട്ടവും ശരിയായ രീതിയില്‍ വിലയിരുത്തി തുടങ്ങിയിരിക്കുകയാണ് സി.പിഎമ്മിലെ തലമൂത്ത നേതാക്കള്‍. സി.പി.എമ്മിന്റെ വോട്ടുപോലും ചോര്‍ത്താന്‍ പാകത്തിനുള്ള ബി.ജെ.പിയുടെ സ്വീകാര്യതയാണ് നേതാക്കളെ അങ്കലാപ്പില്‍ ആക്കിയിരിക്കുന്നത്. ഇതാണ് മുതര്‍ന്ന നേതാവ് എം.എ ബേബിയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതും. സിപിഎമ്മില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പി കേരളത്തില്‍പ്പോലും വോട്ടു ചോര്‍ത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്നാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറയുന്നത്.
2014നെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ടുവിഹിതം ഇരട്ടിയായിരിക്കുന്നു. ഈ പ്രവണത തിരുത്താന്‍ ആവശ്യമായ ഫലപ്രദമായ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കണമെന്നാണ് ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ ബേബി ചൂണ്ടിക്കാട്ടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതിനെ സി.പി.എം ജില്ലാ കമ്മിറ്റികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയായിരുന്നു വിമര്‍ശനം. അതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാവ് എം.എ.ബേബിയും തിരുത്തലുകള്‍ നിര്‍ദ്ദേശിച്ച് രംഗത്തെത്തിയത്.
തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളാതെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാകില്ലെന്നും ബേബി ലേഖനത്തിലൂടെ പറയുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല പരിശോധിക്കേണ്ടത്, ബഹുജന സ്വാധീനത്തിലും പാര്‍ട്ടിക്ക് ചോര്‍ച്ച സംഭവിക്കുന്നുണ്ട്. തിരുത്തലുകള്‍ വരുത്തുന്നുണ്ടെങ്കിലും ഇനിയും തിരുത്തേണ്ട തലങ്ങള്‍ ബാക്കിയാണ്. ജനങ്ങള്‍ക്ക് ബോധ്യമാകുന്നവിധം, സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയം വിമര്‍ശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജന സ്വാധീനം വീണ്ടെടുക്കാനാകൂ.
ജനങ്ങളുമായി സംസാരിക്കുന്നതു പോലെ പ്രധാനമാണ് അവര്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വം കേള്‍ക്കുക എന്നതും. എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. ജനങ്ങള്‍ പറയുന്നതിലെ ശരിയായ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തുക എന്നതും പ്രധാനമാണെന്ന് ബേബി അഭിപ്രായപ്പെടുന്നു. എന്നിട്ടും, ആരാണ് തിരുത്തേണ്ടതെന്നു മാത്രം നേതാക്കള്‍ പറയുന്നില്ല. ബേബിയോ ബേബിയെ പോലുള്ളവരോ തിരുത്തണമെന്നാണോ, അതോ ജനങ്ങളുമായി നേരിട്ടിടപെടുന്ന നേതാക്കളാണോ, അതോ സര്‍ക്കാരാണോ തിരുത്തണ്ടതെന്ന കാര്യം വ്യക്തമായി പറയുന്നില്ലെന്നതാണ് വസ്തുത.
ഇനിയും ജനങ്ങളുമായുള്ള അകലം വര്‍ദ്ധിച്ചാല്‍ പാര്‍ട്ടി ഒറ്റപ്പെട്ടു പോകുമെന്നാണ് പാര്‍ട്ടിയിലെ കീഴ്ഘടകങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. നേതാക്കള്‍ പറയുന്നതും, പ്രവര്‍ത്തിക്കുന്നതും രണ്ടാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബിയുടെ തുറന്നു പറച്ചില്‍ വരുന്നത്.
CONTENT HIGHLIGHTS;Not only the setback in the elections, the party is also losing mass influence: MA. baby