യുദ്ധത്തിന് വിരാമമില്ലാതാവുകയും, ബന്ദികളുടെ മോചനം അനിശ്ചിതത്വത്തിലാവുകയും ചെയ്യുന്ന ഘട്ടത്തില്‍ ഇസ്രയേലില്‍ ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സൈനിക നടപടികള്‍ക്കെതിരേയാണ് ഇസ്രയേല്‍ ജനത തിരിഞ്ഞിരിക്കുന്നത്. ബന്ദികളുടെ മോചനത്തിനായി ഹമാസുമായി സന്ധി ചെയ്യുകയോ, കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യുണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഇന്നലെ ടെല്‍ അവീവ് അടക്കം ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ ഈ ആവശ്യം ഉന്നയിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി.
പ്രധാന റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ ഓഫിസുകള്‍ക്കു മുന്നിലും ധര്‍ണയിരുന്നു. രാജ്യമെങ്ങും രാവിലെ 6.29ന് ആണു പ്രതിഷേധം ആരംഭിച്ചത്. 9 മാസം മുന്‍പ് ഒക്ടോബര്‍ 7നു ഹമാസ് തെക്കന്‍ ഇസ്രയേലില്‍ കടന്നാക്രമണം നടത്തിയ സമയം സൂചിപ്പിച്ചായിരുന്നു ഇത്. ടെല്‍ അവീവ് – ജറുസലേം പ്രധാനറോഡ് ഉപരോധിച്ച് റോഡില്‍ ടയറുകള്‍ കത്തിച്ചു. പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്നും മുദ്രാവാക്യമുയര്‍ന്നു. ഇസ്രയേലുകാരായ 120 ബന്ദികളാണു ഗാസയിലുള്ളത്. യുഎസ് തയാറാക്കിയ വെടിനിര്‍ത്തല്‍ പദ്ധതിയുടെ പ്രാരംഭ ചര്‍ച്ച കഴിഞ്ഞ ദിവസം ദോഹയില്‍ നടന്നു. തുടര്‍ചര്‍ച്ച ഈയാഴ്ച കയ്‌റോയില്‍ നടക്കുാനിരിക്കുകയാണ്.
അതിനിടെ ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് ഇഹാബ് അല്‍ ഹുസൈന്‍ കൊല്ലപ്പെട്ടു. ഗാസ സര്‍ക്കാരില്‍ തൊഴില്‍ ഉപമന്ത്രിയായിരുന്നു. ഗാസ സിറ്റിയില്‍ രണ്ടിടത്തു ബോംബാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ ഗാസയില്‍ 38,153 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 87,828 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ ജനത പ്രക്,ാേഭത്തിന്റെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. യുദ്ധം ഇത്രയും നീണ്ടിട്ടും, ബന്ദികളെ കണ്ടെത്താന്‍ കഴിയുകയോ, അവരെ മോചിപ്പിക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്നത് സര്‍ക്കാരിനു ഭൂഷണമല്ല. ബന്ദികളുടെ ജീവനു വേണ്ടിയാണ് യുദ്ധമെങ്കില്‍ ആ യുദ്ധം പരാജയപ്പെട്ടതു പോലെയാണ്.
കാരണം, ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയണമെങ്കില്‍ ഹമാസുമായി ധാരണയുണ്ടാകണം. രണ്ടുതവണ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നപ്പോഴാണ് ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറായത്. ഇതുപോലെ കരാര്‍ ഉണ്ടാക്കി ബന്ദികളെ രക്ഷിക്കാന്‍ ശ്രമിക്കാതെ നെതന്യൂഹു നടത്തുന്ന നരഹത്യ ഫലം കാണില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. അതേസമയം, ഗാസ സിറ്റിയിലെ UNRWA ആസ്ഥാനം ഇസ്രായേല്‍ ആക്രമിച്ചു. ഗാസ സിറ്റിയുടെ കിഴക്കന്‍ ഭാഗത്ത് നിന്ന് പലായനം ചെയ്ത ഫലസ്തീനികള്‍ തങ്ങളുടെ സമീപപ്രദേശങ്ങള്‍ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടതിന് ശേഷം ഫലസ്തീനികള്‍ ഗാസ സിറ്റിയുടെ കിഴക്കന്‍ ഭാഗത്ത് നിന്ന് പലായനം ചെയ്തു.
ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ഗാസ സിറ്റിയിലെ യുഎന്‍ആര്‍ഡബ്ല്യുഎ ആസ്ഥാനത്ത് യുദ്ധോപകരണങ്ങളും ഹമാസ് പ്രസ്ഥാനത്തിന്റെ തടങ്കല്‍ മുറികളും ഉണ്ടെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. തുഫ, ദറാജ്, ഓള്‍ഡ് സിറ്റി അയല്‍പക്കങ്ങളിലേക്ക് ഇസ്രായേല്‍ സൈന്യം ‘ഉടന്‍’ പലായനം ചെയ്യാനുള്ള ഉത്തരവുകള്‍ വിപുലീകരിച്ചതിനെത്തുടര്‍ന്ന് ഫലസ്തീനികള്‍ ഗാസ സിറ്റിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്യുകയായിരുന്നു.
ഗസ്സയില്‍ കഴിഞ്ഞ മാസം മാത്രം ആറ് മാധ്യമപ്രവര്‍ത്തകരാണ് മരിച്ചത്. മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ വീടുകള്‍ക്ക് നേരെ നേരിട്ട് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയാണ് കൊല്ലപ്പെട്ടതെന്ന് വഫ വാര്‍ത്താ ഏജന്‍സി ഉദ്ധരിച്ച് ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ചെയ്തു.
നാലാമനെ ഇസ്രയേലി ഡ്രോണ്‍ ലക്ഷ്യമാക്കിയും അഞ്ചാമനെ ഇസ്രായേല്‍ മിസൈല്‍ ഷ്രാപ്പ്‌നല്‍ ഉപയോഗിച്ചുമാണ് വധിച്ചത്. ആറാമത്തെ മാധ്യമ പ്രവര്‍ത്തകന്‍ മരുന്നിന്റെ അഭാവം മൂലവുമാണ് മരിച്ചത്. ഇസ്രായേല്‍ അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചതിനാലാണ് ചികിത്സ ലഭിക്കാതായത്. ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും 127 ലംഘനങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അട്ടിമറിക്കരുതെന്ന് ഇസ്രായേല്‍ ബന്ദിയുടെ ഭാര്യ നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ചു. ‘പ്രസ്താവനകള്‍ കൊണ്ട് കരാര്‍ അപകടത്തിലാക്കരുത്,’ അവര്‍ ഇസ്രായേലി ആര്‍മി റേഡിയോയോട് പറഞ്ഞു.
ഗാസയുടെ തെക്കന്‍ നഗരമായ റഫയില്‍ 30-ലധികം ഫലസ്തീന്‍ പോരാളികളെ തങ്ങളുടെ സൈന്യം വധിച്ചതായി ഇസ്രായേല്‍ സൈന്യം അതിന്റെ ഏറ്റവും പുതിയ അപ്ഡേറ്റില്‍ പറയുന്നു. ആയുധങ്ങള്‍ കണ്ടുകെട്ടിയതായും എന്‍ക്ലേവിലെ അജ്ഞാതമായ തുരങ്കങ്ങള്‍ നശിപ്പിച്ചതായും അവകാശപ്പെട്ടു. ഒരാഴ്ചയിലേറെയായി ഏറ്റുമുട്ടല്‍ തുടരുന്ന ഗാസ സിറ്റിയിലെ ഷുജയ പരിസരത്ത് ഡസന്‍ കണക്കിന് സായുധ പോരാളികള്‍ കൊല്ലപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. ഖാന്‍ യൂനിസില്‍ റോക്കറ്റ് ലോഞ്ചറുകള്‍ ലക്ഷ്യമാക്കിയും ഗാസ മുനമ്പില്‍ ഉടനീളം ഇസ്രായേല്‍ സേനയ്ക്കെതിരെ ആക്രമണം നടത്താന്‍ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെയും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയെന്നും കൂട്ടിച്ചേര്‍ത്തു. തെക്കന്‍ ലെബനനിലെ മര്‍ജയൂണിലെ ഒരു ലേഖകന്‍ അര്‍ദ്ധരാത്രിക്ക് ശേഷം ബുര്‍ജ് അല്‍-മുലൂക്ക് പട്ടണത്തില്‍ കനത്ത പീരങ്കി ഷെല്ലാക്രമണം ഉണ്ടായതായും വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
CONTENT HIGHLIGHTS;No War, Enough Peace: Protest Against Benjamin Netanyahu: Deal With Hamas; Israel becomes a battlefield