മദ്യപാനം ആരോഗ്യത്തിന് ഹാനികരം, ഇതെന്താ ഇപ്പോ ഇവിടെ പറയുന്നത് എന്തായാലും ഒരു കഥ പറയാൻ പോവല്ലേ..അതുകൊണ്ട് ആദ്യം തന്നെ ഒരു മുൻകരുതൽ എടുക്കാമെന്ന് കരുതി.
പറയാൻ പോകുന്നത് വിലക്കപ്പെട്ട കനി കൊണ്ട് ആദവും ഹവ്വയും ചേർന്ന് ഉണ്ടാക്കിയെടുത്ത ഹണി ടാഞ്ചറിങ് വിസ്കി സോർനെ കുറിച്ചാണ്..
ആദിപാപം ചെയ്തു പിടിയിലായ ആദവും ഹവ്വയും,
ആദത്തിനെ ദൈവം സെപ്പറേറ്റ് മാറ്റി നിർത്തി ചോദിച്ചു ഇതിനോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി,
തോട്ടം സൂക്ഷിപ്പാനോ കായ്കനികൾ ഭക്ഷിക്കാനോ അതോ ആ കുരുത്തംകെട്ട ഹവ്വ പെണ്ണിന്റെ കയ്യിൽ നിന്ന് വിലക്കപ്പെട്ട കനിയായ ആപ്പിള് ഭക്ഷിക്കുവാനോ.? എന്നാ ആദവും വിട്ടു കൊടുത്തില്ല ഇതിനോ ദൈവമേ എന്നെ തോട്ടത്തിലേക്ക് വിട്ടത്… തോട്ടം സൂക്ഷിക്കാൻ ആണെന്ന് പറഞ്ഞു എന്റെ വാരിയെല്ല് ഊരിയെടുത്തു. അതും പോരാഞ്ഞിട്ട്
എന്റെ വാരിയെല്ല് ഊരീട്ട് തന്നെ വേണം ആ ഹവ്വ പെണ്ണിനെ എന്റെ തലയിൽ കെട്ടി വയിക്കാൻ..ഇത് കേട്ടതും രണ്ടുപേരെയും ദൈവം അവിടെ നിന്നും പറപറപ്പിച്ചു. ആദം ആപ്പിളിനെ വെറുത്തു.പക്ഷേ ഹവ്വയെ വെറുത്തില്ല അവന് എന്നും കഞ്ഞി വേണമായിരുന്നു. അങ്ങനെ അവർ രണ്ടുപേരും ചേർന്ന് ടീം കണ്ടെത്തി,പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അങ്ങനെ അവർ ഇവയെല്ലാം ഒരുമിപ്പിച്ച് ആദത്തിന്റെ ആദിപാപമായ
ഹണി ടാഞ്ചറിൻ വിസ്കി സോർ ഉണ്ടാക്കിയെടുത്തു.. ഇത് ആനി ചേച്ചിടെ വെറും സാങ്കിൽപ്പിക കഥയാണ്.
ആദ്യം ഒരു ഗ്ലാസ്സിലേക്ക് ഒരു നല്ല പഴുത്ത ഓറഞ്ച് പിഴിഞ്ഞ് ഒഴിക്കാം, അതിലേക്ക് ഒരു സ്പൂൺ തേൻ, പിന്നെ വിസ്കി, രണ്ടുമൂന്ന് ഐസ്ക്യൂബ്, ഇവയെല്ലാം മിക്സ് ചെയ്ത് എടുത്താൽ സംഭവം റെഡി. അപ്പൊ എങ്ങനാ ആദി പാപം ചെയ്യുവല്ലേ..
Content highlight : Honey tangerine whisky sour