തലസ്ഥാന നഗര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം വഹിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ പബ്ലിക് ഹെല്‍ത്ത് വിംഗിലെ ജീവനക്കാര്‍ക്ക് കെ.എസ്. ആര്‍.ടി.സി. സിറ്റി ഡിപ്പോയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി. സിറ്റി ഡിപ്പോയുടെ മുന്‍വശത്തും ഗാന്ധി പാര്‍ക്കിന് സമീപത്തും അടിഞ്ഞുകൂടിയ മാലിന്യശേഖരം പൂര്‍ണ്ണമായി നിര്‍മാര്‍ജനം ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളായിരുന്നു.
പ്രസ്തുത സേവനം ഉള്‍പ്പെടെ നഗരത്തിലെ ശുചീകരണത്തൊഴിലാളികളുടെ നിസ്തുല പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സി.പി.പ്രസാദിന്റെ നേതൃത്വത്തില്‍ അനുമോദനം സംഘടിപ്പിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത്, ശുചീകരണത്തൊഴിലാളികളായ അജയകുമാര്‍, ബിജു സൈമണ്‍, സജി, പ്രമോദ്, അനില്‍കുമാര്‍. വൈ, ജേക്കബ്ബ് എന്നിവര്‍ കെ.എസ്.ആര്‍.ടി.സി. സിറ്റി ഡിപ്പോയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങി. ചടങ്ങില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ എന്‍.കെ. രഞ്ജിത്ത്, അംഗീകൃത സംഘടനാ പ്രതിനിധികളായ ആര്‍. അശോകന്‍, മഹേഷ്, ജയ്ബസ്, നാരായണ രാജ്, ബി.ടി.സി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CONTENT HIGHLIGHTS;KSRTC’s tribute to municipal sanitation workers