സംസ്ഥാനത്തെ പോലീസ് സേനയില്‍ സ്ത്രീ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. നിലവില്‍ പോലീസ് സേനയില്‍ സ്ത്രീ പ്രാതിനിധ്യം ആറ് ശതമാനത്തില്‍ നിന്ന് 11.37 ശതമാനമായി ഉയര്‍ത്താനായി. സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സേനയില്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്തിര പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അസി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാരെക്കൂടി നിയമിക്കും. നിലവില്‍ എല്ലാ സ്റ്റേഷനുകളിലും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ കൂടി വരുന്നതോടെ ഇതില്‍ ഒരാള്‍ വനിത ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസില്‍ ജനാധിപത്യ മൂല്യം ഉള്‍ക്കൊള്ളുന്ന സേവന സന്നദ്ധരായ മികച്ച പ്രൊഫഷണലുകളെ നിയമിക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പൊലീസ് ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധിയാളുകള്‍ സേനയിലുണ്ട്. ഇവരുടെ സേവനം സൈബര്‍ കുറ്റാന്വേഷണത്തിന് വിനിയോഗിക്കും. കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞുള്ള പണം തട്ടലും നിക്ഷേപത്തട്ടിപ്പും സൈബര്‍ രംഗത്ത് വര്‍ധിച്ചിട്ടുണ്ട്. ഇത് തടയാന്‍ സൈബര്‍ പൊലീസ് ശക്തമായ ഇടപെടലാണ് നടത്തുന്നത്. തട്ടിപ്പിനിരയായി ഒരു മണിക്കൂറിനുള്ളില്‍ 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ നഷ്ടമായ പണം തിരിച്ചുപിടിക്കാനാകും. കുട്ടികള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ കൗണ്‍സിലിങ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസിന്റെയും അധ്യാപകരുടെയും സാമൂഹ്യ സംഘടനകളുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. സേനയുടെ ശോഭ കെടുത്തുന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
യോഗ്യതയുള്ള ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരാണ് പോലീസ് സേനയിലേയ്ക്ക് കടന്നുവരുന്നത്. സാങ്കേതികവിദ്യകളില്‍ കഴിവും യോഗ്യതയുമുള്ള ധാരാളം വനിതകളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം സാങ്കേതിക യോഗ്യതകള്‍ക്ക് പുറമെ, സാമൂഹിക, മാനസിക പക്വത കൈവരിച്ചരാണ് അധികവും. തികച്ചും പ്രൊഫഷണല്‍ രീതിയില്‍ പെരുമാറുന്ന തരത്തില്‍ പോലീസ് മാറ്റിയെടുക്കാനാണ് സംവിധാനത്തെ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജോലിസമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്തതായി ഇതിനകം പൂര്‍ത്തിയായ ഇത്തരം കേസന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. സേനയില്‍ ജോലിനോക്കിയിരുന്നതും ആത്മഹത്യ ചെയ്തിട്ടുള്ളതുമായ പോലീസുദ്യോഗസ്ഥരുടെ വിവരശേഖരണം പോലീസ് അക്കാദമി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാരണങ്ങളെ സംബന്ധിച്ച് ഒരു പൈലറ്റ് സ്റ്റഡി നടത്തുന്നതിനു വേണ്ടിയാണ് റിസര്‍ച്ച് & പബ്ലിക്കേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ വിവരശേഖരണം നടത്തിയിട്ടുള്ളത്. തുടര്‍ന്നുള്ള ഗവേഷണ നടപടികല്‍ പ്രാരംഭഘട്ടത്തിലാണ്. തുറന്ന മനസോടെ സേനാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി എല്ലാ തുറകളിലുള്ളവരുമായി സഹരിക്കുന്ന മികച്ച തൊഴില്‍ അന്തരീക്ഷമാണ് സേനയ്ക്ക് ആവശ്യമായിട്ടുള്ളത്. അതിനുള്ള ശ്രമങ്ങള്‍ നിതാന്ത ജാഗ്രതയോടെ .ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 108 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പറഞ്ഞു.