നവജാത ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ വലിയ മുന്നേറ്റമാണ് കേരളത്തിനുണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2030 ആകുമ്പോള്‍ ആയിരത്തില്‍ ആറ് എന്നതിലേക്ക് നവജാതശിശു മരണ നിരക്ക് കുറയ്ക്കാനായിരുന്നു ലക്ഷ്യമിട്ടത്. 2021ല്‍ തന്നെ ഈ ലക്ഷ്യം കേരളം മറികടന്നു. ഇപ്പോള്‍ ആയിരത്തില്‍ നാലാണ് കേരളത്തിലെ നവജാത ശിശുമരണ നിരക്ക്. ഇതില്‍ നിന്ന് മുന്നോട്ട് പോകാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മൂന്ന് മെഡി. കോളേജും ഏഴ് ജില്ലാ ആശുപത്രിയും ഒരു താലൂക്ക് ആശുപത്രിയുമടക്കം 11 സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ലക്ഷ്യം മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ലേബര്‍ റൂം അനുബന്ധ സേവനങ്ങളും ലേബര്‍, ഡെലിവറി, റിക്കവറി കണ്‍സപ്റ്റ് അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രസവസമയത്ത് ഗര്‍ഭിണിയുടെ സഹായത്തിന് അമ്മയ്ക്കൊരു കൂട്ട് സംവിധാനം ലക്ഷ്യ പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ സുരക്ഷിമാണെന്ന് ഉറപ്പാക്കാന്‍ ഓഡിറ്റ് നടപ്പാക്കും ഡാറ്റ സുരക്ഷിതവും സ്വകാര്യതയും ഉറപ്പാക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ ഡാറ്റാ പോളിസി ശക്തമാണ്. രോഗികളുടെ സ്വകാര്യ, രോഗവിവരങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നത്. രോഗിക്കും അവരുടെ സമ്മതത്തോടെ ഡോക്ടര്‍ക്കും മാത്രമേ രോഗവിവരം കാണാന്‍ കഴിയൂ. ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ആന്റി വൈറസ് പ്രൊട്ടക്ഷന്‍ സംവിധാനമുള്ളതിനാല്‍ ഹാക്കിങ് തടയാന്‍ സാധിക്കും. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ സൈബര്‍ ആക്രമണം ഉണ്ടായപ്പോഴും മേജര്‍ സിസ്റ്റത്തിനും സോഫ്റ്റ്വെയറുകള്‍ക്കും നേരെ ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചില്ല. രോഗികളുടെ സ്വകാര്യ, രോഗ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചില്ല.
ഒരു വ്യക്തിയുടെ ആരോഗ്യവിവരങ്ങളെ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സോഫ്റ്റ്വെയര്‍ സിസ്റ്റം മുഖേന ക്രോഡീകരിച്ച് ശാസ്ത്രീയവും ഫലപ്രദവുമായ ഉപയോഗത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ആയാസ രഹിതവും രോഗീസൗഹൃദവുമായ വിധത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കി വേഗതയും കൃത്യതയും പ്രദാനം ചെയ്യുന്ന ചികിത്സാ സംവിധാന നടപടികളാണ് ഇ-ഹെല്‍ത്ത് പ്രോജക്റ്റ് മുഖേന നടപ്പാക്കി വരുന്നത്. കേരളത്തിലെ ജനങ്ങളുടെയും, വ്യക്തികളുടെ ആരോഗ്യ രേഖകള്‍ തയ്യാറാക്കുകയും അതിനെ ഇ-ഹെല്‍ത്ത് പ്രോജക്ടിനു വേണ്ടി മാത്രം സജ്ജമാക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിച്ചും ഏതൊരു വ്യക്തിക്കും ഈ പദ്ധതി നടപ്പാക്കിയിട്ടുള്ള ഏത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടേണ്ടി വന്നാലും പ്രസ്തുത വ്യക്തിയുടെ ആരോഗ്യരേഖയുടെ അടിസ്ഥാനത്തില്‍ പരമാവധി വേഗത്തില്‍ മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. സംസ്ഥാനത്തെവിടെയും ഉള്ള ജനങ്ങളുടെ ആരോഗ്യ സൂചികകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (UHID CARD) നല്‍കാനും ഏതൊരാള്‍ക്കും ചികിത്സ തേടുന്നതിനുള്ള അടിസ്ഥാന രേഖയായി ഈ കാര്‍ഡ് പ്രയോജനപ്പെടുത്താനും കഴിയുന്നതുമാണ്. ഡഒകഉ കാര്‍ഡുമായി ആശുപത്രികളിലെത്തുന്നവര്‍ക്ക് ചികിത്സ തേടല്‍ എളുപ്പമാകുന്നതോടൊപ്പം അവരുടെ