തലസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ ഗ്രാമീണ റോഡുകൾ സയബന്ധിതമായി ഗതാഗത യോഗ്യമാക്കുന്നതിനുള്ള പ്രവർത്തന പദ്ധതി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. നഗരത്തിലെ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര വാഹനങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും അപകടകരമാണെന്നാണ് പരാതി. മഴക്കാലം തുടങ്ങിയതോടെ ഗതാഗതം പൂർണമായും താറുമാറായി. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
CONTENT HIGHLIGHTS;Human Rights Commission to submit action plan to repair dilapidated rural roads