Sports

ഇന്ത്യ-സിംബാബ്‌വെ ടി20: സഞ്ജു, യശ്വസി, ദുബെ ടീമിലെത്തി?; ഇനി കളി തീപാറും

സിംബാംബ്‌വെയുമായുള്ള ടി20 മത്സരത്തില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, ശിവംദുബെ എന്നിവര്‍ കളിക്കാനിറങ്ങും. ഇവര്‍ക്കു പകരമായി ടീമിലുണ്ടായിരുന്ന കളിക്കാര്‍ ഇവര്‍ മൂവരും ടീമിന്റെ ഭാഗമാകുന്നതോടെ ഇന്ത്യിലേക്ക് മടങ്ങും. ഹര്‍ഷിത് റാണ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ എന്നിവരാണ് ഈ മൂന്നു കളിക്കാര്‍. ജൂലൈ 10, ജൂലൈ 13, ജൂലൈ 14 എന്നി ദിവസങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. വരുന്ന മത്സരങ്ങളെല്ലാം ജയിച്ച് ആദ്യത്തെ തോല്‍വിയുടെ ക്ഷീണം പൂര്‍ണമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ടി20 ലോകകപ്പിന് ശേഷമുള്ള ആദ്യ ടി20 പരമ്പര ആയത് കൊണ്ട് വരുന്ന മത്സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.

തികഞ്ഞ ആത്മവിശ്വാസവും, ലോകകപ്പ് കിട്ടിയതിന്റെ ആവേശവും ടീമിന് കൂടുതല്‍ ഊര്‍ജ്ജം പകരും. ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന, എന്നാല്‍, കളിക്കാന്‍ കഴിയാതിരുന്നവരാണ് ടീമിലെത്തുന്ന സഞ്ജു സാംസണ്‍ അടക്കമുള്ള കളിക്കാര്‍. ഇവര്‍ക്ക് ലോകകപ്പില്‍ കളിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം ഈ മത്സരത്തില്‍ തീര്‍ക്കാനും കഴിയുമെന്ന പ്രതീക്ഷയുണ്ട്. വരുന്ന മൂന്ന് മത്സരങ്ങളില്‍ ആദ്യം നിശ്ചയിച്ച മുഴുവന്‍ താരങ്ങളോടെയായിരിക്കും ഇന്ത്യന്‍ ടീം കളിക്കളത്തില്‍ ഇറങ്ങുക. യശ്വസി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ ശിവം ദുബെ എന്നിവര്‍ ടീമിനൊപ്പം ചേരുന്നതോടെ വര്‍ദ്ധിത വീര്യത്തിലായിരിക്കും വരുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ടീം കളിക്കുക.

13 റണ്‍സിന്റെ തോല്‍വിയുടെ ഷോക്കില്‍ നിന്ന് ഗംഭീര തിരിച്ചുവരവാണ് സിംബാബ്വെക്കെതിരായ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ കാഴ്ചവെച്ചത്. സിംബാബ്വെക്കെതിരായ രണ്ടാമത്തെ ടി20 മത്സരത്തില്‍ നൂറ് റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ നില്‍ക്കുകയാണ്. മംൂവര്‍ സംഘം എത്തുന്നതോടെ ബാക്കിയുള്ള മൂന്നു കളികളും വിജയിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ആക്കം കൂടും. ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നവരില്‍ ഇവരെ മൂന്ന് പേരെ മാത്രമാണ് സിംബാബ്‌വെ പര്യടനത്തിനായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബാര്‍ബഡോസില്‍ നിന്ന് പുറപ്പെടാന്‍ വൈകിയത് മൂലം ഇവരെ സിംബാബ്വെക്കെതിരായ ആദ്യ രണ്ടു കളികളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കൂടാതെ നാട്ടില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും മുംബൈയില്‍ വിക്ടറി പരേഡില്‍ പങ്കെടുക്കാനുമുള്ളതും ആദ്യ രണ്ടുകളികളില്‍ നിന്ന് മൂവരെയും ഒഴിവാക്കാന്‍ മറ്റൊരു കാരണമായി.

യശ്വസി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരുടെ ഒഴിവിലാണ് ഹര്‍ഷിത് റാണ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ സായ് സുദര്‍ശന്‍ മാത്രമാണ് ആദ്യ 11 അംഗ ടീമില്‍ ഇടംപിടിച്ചത്. രണ്ടാമത്തെ ടി20 മത്സരത്തിലാണ് സായ് സുദര്‍ശന്‍ കളിച്ചത്.

 

CONTENT HIGHLIGHTS;India-Zimbabwe T20: Sanju, Yaswasi, Dubey in the squad?; Now the game will start