സംസ്ഥാന സാക്ഷരതാമിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ്മേള തിരുവനന്തപുരത്ത് നടക്കും. ജൂലൈ 14, 15 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് മേള നടക്കുക. 14 ന് പകൽ 10 ന് വിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉല്ലാസ്മേള ഉദ്ഘാടനം ചെയ്യും. 15 ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിക്കും.
ഉല്ലാസ് മേളയുടെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ സ്വാഗതസംഘ രൂപീകരണയോഗം നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാർ,എം പി മാർ ,എം എൽ എ മാർ, നഗരസഭ മേയർ, സാക്ഷരതാമിഷൻ ഡയറക്ടർ, യൂണിവേഴ്സിറ്റി വൈസ്ചാൻസലർ എന്നിവർ രക്ഷാധികാരികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ എന്നിവർ വൈസ്ചെയർമാനുമായിരിക്കും.
ജില്ലാകളക്ടറാണ് ചീഫ് കോ-ഓർഡിനേറ്റർ. ജോയിന്റ് ചീഫ് കോർഡിനേറ്ററായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടറും എഫ് ആൻഡ് കോഡിനേറ്റർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കൺവീനറായി സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്ററും വർക്കിംഗ് കൺവീനർമാരായി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുംപ്രവർത്തിക്കും. ജോയിന്റ്കൺവീനർമാരായി സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരും പ്രവർത്തിക്കും. പഠിതാക്കളുടെ കലാപരിപാടിയും സ്റ്റാളുകളുടെ പ്രദർശനവും സെമിനാറുകളും ഉല്ലാസ്മേളയുടെഭാഗമായി നടക്കും.