Celebrities

തനിക്ക് കിട്ടേണ്ടിയിരുന്ന പാട്ടുകള്‍ നഷ്ടപ്പെട്ടു; നമുക്കുള്ളത് എഴുതി വച്ചിട്ടുണ്ടാകും | MG Sreekumar and wife interview

മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദം എം ജി ശ്രീകുമാർ. മലയാളമുള്ളിടത്തോളം കാലം മറക്കാത്ത നിരവധി പാട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി പലവട്ടം എത്തിയിട്ടുണ്ട്. അതേസമയം വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എംജിയ്ക്ക്. ഇപ്പോഴിതാ തനിക്ക് ലഭിക്കേണ്ട പാട്ടുകള്‍ എംജിയ്ക്ക് കിട്ടാതെ പോയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലേഖ ശ്രീകുമാര്‍.

തനിക്ക് കിട്ടേണ്ടിയിരുന്ന പാട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരപത്‌നി.

‘ശ്രീക്കുട്ടന്‍ ഒരിക്കലും അങ്ങനെ പറയുന്നത് ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടില്ല. എനിക്ക് ആ പാട്ട് തന്നില്ലെന്നോ എന്നെ ആ സിനിമയിലേക്ക് വിളിച്ചില്ല എന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും പറയുന്നത് നമുക്കുള്ളത് എഴുതി വച്ചിട്ടുണ്ടാകും എന്നാണ്. നമുക്ക് കിട്ടിയിട്ടില്ല എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. പലരും ഗോസിപ്പ് പറയുന്നത് കേട്ടിട്ടുണ്ട്, തനിക്ക് പാടാന്‍ വച്ചത് എംജി ശ്രീകുമാര്‍ തട്ടിയെടുത്തുവെന്ന്. അക്കാലത്ത് അങ്ങനെ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അങ്ങനൊന്നും ആര്‍ക്കും തട്ടിയെടുക്കാനാകില്ല” എന്നാണ് ലേഖ പറയുന്നത്.

Content highlight : MG Sreekumar and wife interview

Latest News