Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്തിലെ എട്ടാമത്തെ അത്ഭുതം അല്ലെങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള പടവുകൾ!! | 8th Wonder of the World or Stairway to Heaven

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jul 8, 2024, 07:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സഞ്ചാരികൾ എട്ടാമത്തെ അത്ഭുതം അല്ലെങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള പടവുകൾ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഈ സ്ഥലം നൂറ് വർഷങ്ങൾക്ക് മുൻപ് ന്യൂസിലൻഡിലെ വടക്കൻ ഐലൻഡിലെ Tarawera അഗ്നിപർവ്വതത്തിനടുത്തായിരുന്നു സ്ഥിതിചെയ്തിരുന്നത് . ഒന്നല്ല , ഇത്തരം രണ്ടു പ്രകൃതി ദൃശ്യങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് . തൊട്ടടുത്ത് Rotomahana എന്നൊരു ചെറുതടാകവും ഉണ്ടായിരുന്നു . ഒന്നരകിലോമീറ്റർ ദൂരവ്യത്യാസത്തിൽ സ്ഥിതിചെയ്തിരുന്ന ഈ രണ്ടു പ്രകൃതി നിർമ്മിതികളിൽ ഒന്നിന്റെ നിറം പിങ്കും , രണ്ടാമത്തേതിന്റെ കളർ വെള്ളയും ആയിരുന്നു . ന്യൂസിലൻഡിലെ ആദ്യമനുഷ്യരായ മാവോറികളുടെ ഭാഷയിൽ Te Otukapuarangi (“The fountain of the clouded sky”) എന്നായിരുന്നു ഇവയുടെ നാമം . ജിയോതെർമൽ ആക്ടിവിറ്റിയുള്ള പ്രദേശമാകയാൽ ഇവ രണ്ടും ചൂട് നീരുറവകൾ ആയിരുന്നു . 1859 ൽ ഇവിടം സന്ദർശിച്ച ജർമൻ ജിയോളജിസ്റ്റ് Ferdinand von Hochstetter ഇവയെക്കുറിച്ച് വിശദമായി തന്നെ ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു . ഇരുപത് ഏക്കറോളോളം വിസ്താരമുണ്ടായിരുന്ന വെള്ള പടവുകൾക്കായിരുന്നു വലിപ്പം കൂടുതൽ ഉണ്ടായിരുന്നത് . എന്നാൽ പിങ്ക് പടവുകളിൽ കുളിക്കുവാനായിരുന്നു സഞ്ചാരികൾക്ക് ഏറെ താൽപ്പര്യം . 1841 ൽ ഇവിടം സന്ദർശിച്ച ആദ്യ യൂറോപ്യനായ Ernst Dieffenbach എഴുതിയ “Travels in New Zealand” എന്ന പുസ്തകത്തിലെ പരാമർശമാണ് ഈ സ്ഥലത്തെ യൂറോപ്പിലെമ്പാടും പ്രശസ്തമാക്കിയത് . പിന്നീടങ്ങോട്ട് അറിയപ്പെടുന്ന പല സഞ്ചാരികളും , എഴുത്തുകാരും ഇവിടം സന്ദർശിക്കുകയുണ്ടായി . മൈലുകളോളം നടന്നും , വഞ്ചി തുഴഞ്ഞും പിന്നീട് കുതിരപ്പുറത്തും സഞ്ചരിച്ചായിരുന്നു ആളുകൾ ഇവിടെ എത്തിയിരുന്നത് .

 

എന്നാൽ 1886 ജൂൺ പത്തിന് Tarawera അഗ്‌നിപർവ്വതം ഉയർത്തെഴുന്നേറ്റു . 1884 ൽ തന്നെ സർവേയർ ആയിരുന്ന Charles Clayton , മലമുകളിൽ വോൾക്കാനിക് ഡിപ്രഷൻ കണ്ടെത്തിയിരുന്നു . പതിനേഴ് കിലോമീറ്ററോളം ദൂരത്തേക്ക് ചൂട് മണ്ണും പൂഴിയും പാറകളും കശക്കിയെറിഞ്ഞ Tarawera, ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയാകെ തകർത്തെറിഞ്ഞു . ആ ഒറ്റ രാത്രിയിൽ പത്തുതവണയാണ് Terawera പൊട്ടിത്തെറിച്ചത് . പടവുകൾ നിന്നിരുന്ന സ്ഥലം നൂറുമീറ്ററോളം ആഴമുള്ള ഒരു വൻഗർത്തമായി മാറിപ്പോയി . അങ്ങിനെ കമനീയമായ രണ്ടു പ്രകൃതി ദൃശ്യങ്ങളെ അടിത്തട്ടിലാക്കി പഴയതിനേക്കാൾ പത്തിരട്ടി വലിപ്പത്തിൽ Rotomahana തടാകം വീണ്ടും ഉടലെടുത്തു . പ്രകൃതി വീണ്ടും ശാന്തമായി. പക്ഷെ പഴയ പടവുകൾ ഇന്നും നവ സഞ്ചാരികളുടെ മനസ്സിൽ ഒരു വേദനയായി അവശേഷിക്കുന്നു . അതൊന്നുകൂടി കാണാൻ പലരും കൊതിക്കുന്നു .

 

പഴയ സഞ്ചാരികൾ പലരും ചിത്രങ്ങൾ എടുക്കുകയും , വരയ്ക്കുകയും ചെയ്തത് സത്യത്തിൽ ചരിത്രത്തിന് ഒരു മുതൽക്കൂട്ടായി മാറുകയായിരുന്നു . എന്നാൽ കളർ ഫോട്ടോഗ്രാഫി വ്യാപകമാകുന്നതിനു മുൻപുള്ള കാലമായിരുന്നതിനാൽ ഇന്ന് കണ്ടെടുത്തിട്ടുള്ള എല്ലാ ഫോട്ടോകളും ബ്ലാക്ക്&വൈറ്റ് ചിത്രങ്ങളാണ് . അതിനാൽ സ്ഥലത്തിന്റെ ഭംഗി വിവരണങ്ങളിൽ നിന്നും ഊഹിക്കാനേ നമ്മുക്ക് കഴിയൂ . പണ്ട് ഇവിടം സന്ദർശിച്ചിരുന്ന , കലാകാരൻ കൂടിയായിരുന്ന Charles Blomfield വരച്ച ചിത്രങ്ങളാണ് ഇന്ന് നമ്മുടെ ഏക ആശ്രയം . താഴെക്കാണുന്ന ചിത്രവും അദ്ദേഹത്തിന്റേത് തന്നെ .

 

എന്നാൽ പോയത് പോട്ടെ എന്ന് പറഞ്ഞു കാര്യങ്ങൾ തള്ളിക്കളയാൻ ചിലർ തയ്യാറായില്ല . രണ്ടു പ്രകൃതി നിർമ്മിതികളും തടാകത്തിനടിയിലോ ഭൂമിക്കടിയിലോ ഉണ്ടാവാം എന്നാണു പലരും കരുതുന്നത് . അത് ചികഞ്ഞു കണ്ടെത്താൻ പലരും തുനിഞ്ഞിറങ്ങുകയും ചെയ്തു . എന്നാൽ മാറിയ ഭൂപ്രകൃതിയിൽ ഇവ നിന്നിരുന്ന ശരിയായ സ്ഥലം കണ്ടെത്താനാവാതെ അവർ കുഴഞ്ഞു . തടാകത്തിനടിയിൽ മറ്റൊരു മാഗ്മാ ചെയ്മ്പർ ഉണ്ടെന്നുള്ള കണ്ടെത്തൽ കൂടുതൽ ഗവേഷങ്ങൾക്ക് തടയിട്ടു . മേഖലയിലെ കുഴിക്കൽ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാം ! അപ്പോഴാണ് ചരിത്രപരമായ ഒരു വമ്പൻ കണ്ടുപിടുത്തം വേറൊരു കൂട്ടർ നടത്തിയത് . Ferdinand von Hochstetter ന്റെ പഴയ ഡയറി 2010 ൽ സ്വിറ്റ്‌സർലൻഡിൽ നിന്നും കണ്ടെത്തി ! അതിൽ നിന്നും ലഭ്യമായ റോ ഡേറ്റകൾ ഉപയോഗിച്ച് , റിവേഴ്‌സ് എൻജിനീയറിങ് നടത്തി പടവുകളുടെ യഥാർത്ഥ ലൊക്കേഷൻ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് . നേരത്തെ വിചാരിച്ചതുപോലെ തടാകത്തിനടിയിൽ അല്ല , മറിച്ച് തടാകതീരത്ത് അൻപത്തടി കീഴെ മണ്ണിനടിയിലാണ് പ്രകൃതി ഈ അത്ഭുതങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

ReadAlso:

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

Content highlight : 8th Wonder of the World or Stairway to Heaven

Tags: heavenയാത്ര8th Wonder of the World or Stairway to Heaven8th wonderഭൂമിയിലെ സ്വർഗം

Latest News

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

ജോയ് മാറി ഷൗക്കത്ത് വന്നു, മുന്നണി നീക്കവും പ്രതിസന്ധയിൽ, അൻവറിസം പൊളിച്ചടുക്കി വി ഡി; നിലമ്പൂരിൽ അൻവറിനെ കാത്തിരിക്കുന്നതെന്ത്??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.