വയനാട്: രൂപമാറ്റം വരുത്തിയ ജീപ്പില്‍ മോട്ടോര്‍ വാഹന നിയമങ്ങൾ ലംഘിച്ച് ആകാശ് തില്ലങ്കേരി നടത്തിയ യാത്രയെക്കുറിച്ച് അന്വേഷിക്കുമെന്ന് ആര്‍ടിഒ. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര.
പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും ആര്‍ടിഒ വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഓയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തില്‍ പനമരം ആർടിഓയ്ക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദാണ് പരാതിക്കാരൻ.