കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ആശുപത്രിക്കുനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ മധ്യഭാഗത്തുള്ള മറ്റൊരു കെട്ടിടത്തിൽ നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു.
റഷ്യയുടെ അത്യാധുനിക മിസൈലുകളിൽ ഒന്നായ കിൻസാൽ ഹൈപ്പർ സോണിക് മിസൈലാണ് പ്രയോഗിച്ചത്. ആക്രമണത്തിന്റെ ആഘാതത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങൾക്കു നേരെ നാൽപതോളം മിസൈൽ ആക്രമണം നടത്താൻ റഷ്യ ലക്ഷ്യമിടുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു