കണ്ണൂര്‍: ഗതാഗത നിയമലംഘനം നടത്തിയ റീൽ പിൻവലിച്ച് ആകാശ് തില്ലങ്കേരി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലാണ് നീക്കിയത്. നിയമലംഘനത്തിൽ വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.
വാഹനത്തില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആകാശ് തില്ലങ്കേരി പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാസ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചത്.
ആകാശ് ഓടിച്ച വാഹനം മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതെന്ന് എംവിഡി കണ്ടെത്തിയിരുന്നു. വാഹനം ഓടിച്ച വയനാട് പനമരത്തെ ക്യാമറാ ദൃശ്യങ്ങൾ എൻഫോഴ്സ്മെൻ്റ് ആർടിഓയുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണ്.