ഹൃദയരാഗം
ഭാഗം 12
” എങ്കിലും ഒരു പെൺകൊച്ച് ആശ കൊടുത്തിട്ട് പറ്റിക്കാൻ ഒക്കെ പറയുമ്പോൾ അത് മോശമല്ലേഡാ, ” ഒരുത്തി നിനക്ക് ആശ തന്നിട്ട് നിന്നെ പറ്റിച്ചില്ലേ, അത് മോശമല്ല അല്ലേ..? ഒരു നിമിഷം കിരണിന്റെ ആ ചോദ്യത്തിൽ മറുപടി എന്ത് പറയണം എന്നറിയാതെ നിന്നു അനന്തു.
.. ==============❤️============== ”
അവളെ പറ്റിക്കാൻ ഒരു അവസരം തരിക ആയിരുന്നെങ്കിൽ ഒരു രൂപ പോലും ചോദിക്കാതെ എപ്പോഴേ ഞാൻ സമ്മതിച്ചിനെ…! അനന്ദു പറഞ്ഞു…. ” ഇത് പക്ഷെ കേട്ടിടത്തോളം ആ പെൺകൊച്ച് എന്നോട് ശരിക്കും ഇഷ്ടം ആണെന്ന് തോന്നുന്നു…. അങ്ങനെ ഒരു കൊച്ചിന് ആശ കൊടുത്ത് പറ്റിക്കുന്നത് ശരിയാണോ….? അങ്ങനെ എനിക്ക് തോന്നുന്നില്ല, എനിക്കും അമ്മയും പെങ്ങളും ഒക്കെ ഉള്ളത് അല്ലേടാ…..! ഒരു മനസ്സാക്ഷിക്കുത്ത് പോലെ, അനന്ദു പറഞ്ഞു…! ” എങ്കിൽ പിന്നെ നീ പറ്റിക്കണ്ട, നീ അവളെ അങ്ങ് ശരിക്ക് പ്രേമിക്കാൻ നോക്ക്, അപ്പോൾ നിനക്ക് രണ്ടു ലക്ഷം രൂപയുടെ കാര്യം ഒന്നും വേണ്ടി വരില്ല,
പൂത്ത കാശ് ഉണ്ട് അവൾക്ക്, അത് മുഴുവൻ നിനക്ക് കിട്ടും, കിരൺ പരിഹാരവും കണ്ടെത്തി…! ” നിന്നോടൊക്കെ അഭിപ്രായം ചോദിച്ച എന്നെ വേണം തല്ലാൻ….! അനന്ദുവിനു ദേഷ്യം വന്നു തുടങ്ങി… ” ആ തെണ്ടിത്തരം ഞാനായിട്ട് ചെയ്യില്ല നന്ദു….! കിരൺ പറഞ്ഞു. ” എടാ നീ കാര്യമായിട്ട് പറ, ഞാൻ ഇപ്പൊൾ എന്താ ചെയ്യേണ്ടത്…..
” നിനക്ക് സമ്മതമാണെങ്കിൽ നീ സമ്മതിക്കു, അതെല്ല മനസ്സാക്ഷിയും പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ പിന്നെ വേണ്ടെന്നു വെച്ചേക്ക്, അയാളെ വിളിച്ചു പറ, ” പറയാം പക്ഷേ…..! നീ പറഞ്ഞതു പോലെ കോച്ചിംഗ് കമ്പ്ലീറ്റ് ചെയ്യാമായിരുന്നു, അനന്ദു ഒന്ന് നിർത്തി… ” ഡാ തെണ്ടി, രണ്ടു വള്ളത്തിൽ നീ കാല് ചവിട്ടല്ലേ, വള്ളം മുങ്ങിപ്പോകും അവസാനം നീ വെള്ളത്തിൽ വീഴും…. കിരൺ തോട്ടിലെ പരൽ മീനുകളെ കൈകുമ്പിളിൽ പിടിച്ചു പറഞ്ഞു….! ” സമ്മതിക്കാം അല്ലേ,.. എങ്കിലും പ്രേമിക്കുന്ന പോലെ അഭിനയിക്കാൻ ഒക്കെ പറഞ്ഞാൽ എനിക്കറിയത്തില്ല…. ഇതൊക്കെ എങ്ങനെയാണെന്ന്, അതിലെല്ലാമുപരി ആദ്യം അവനെപ്പറ്റി ഒന്ന് തിരക്കണം….
അവന് എന്തെങ്കിലും ഉടായിപ്പ് കൊണ്ടാണോ ഇങ്ങനെ വന്നത് എന്ന് അറിയേണ്ട….. ലോകത്തിൽ ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒരു പുതിയ ഐഡിയ, അനന്ദു അവന്റെ അരികിൽ ഇരുന്നു… ” അതാ ഞാനും ആലോചിക്കുന്നത്, അവൻ എന്തിനാ ഇങ്ങനെ ഒരു കാര്യം പറഞ്ഞതെന്ന്…. കിരൺ അത് ഏറ്റു പിടിച്ചു…! ” അവനെപ്പറ്റി ആരോടാ തിരക്കുന്നേ… ” അത് നീ എനിക്ക് വിട്ടേക്ക് ഇന്ന് വൈകിട്ട് തന്നെ അവനെ കുറിച്ച് തിരക്കി ഡീറ്റെയിൽസ് ഞാൻ നിന്നോട് പറയാം…. എന്നിട്ട് നീ കൈ കൊടുത്താൽ മതി….! ” ആ എന്നാ ശരി… ” എങ്കിൽ ഞാൻ പോട്ടെ, വിശക്കുന്നു…. വയർ തിരുമി കിരൺ പറഞ്ഞു… ” ഒരു മനസ്സമാധാനം ഇല്ല, നീ ബിവറേജസിൽ പോയിട്ട് ഒരു കുപ്പി വാങ്ങി തരുമോ….
അനന്ദു താടിയിൽ തഴുകി പറഞ്ഞു….. ” അതിനെന്താ….! മനസമാധാനം കിട്ടുന്ന ഇതിലും നല്ല കാര്യം വേറെ ഉണ്ടോ….?
ഇതൊക്കെ ചോദിക്കാൻ ഉണ്ടോ അളിയാ… നീ കാശിങ്ങ് എടുത്തേ ഞാൻ പോയിട്ട് വരാം…. കിരൺ ഉത്സാഹവാനായി…. ” കാശൊ..? കാശുണ്ടെങ്കിൽ ഞാൻ നിന്നോട് പറയുമോ, എനിക്ക് പോയി വാങ്ങിയാൽ പോരെ, എന്റേൽ ഒന്നുമില്ലാത്ത കൊണ്ടല്ലേ നിന്നോട് വാങ്ങിയിട്ട് വരാൻ പറഞ്ഞത്…… കിരണിന് ദേഷ്യം തോന്നി…
. ” നീ എന്താണ് വിചാരിച്ചത് മുകേഷ് അംബാനി എന്റെ അളിയൻ ആണെന്നൊ…? “ഉള്ള സമാധാനം പോയല്ലോ ഈശ്വരാ….. അനന്ദു തലചൊറിഞ്ഞു കണ്ടു, ഏതോ നോവിന്റെ മൗനം പേറി എന്നപോലെ കാർമേഘങ്ങൾ സൂര്യനെ മറച്ചു കളഞ്ഞു, അവന്റെ മനം പോലെ തന്നെ…!
വൈകുന്നേരമാണ് വിവേക് വീട്ടിലേക്ക് വന്നത്, ” നീ എവിടെ പോയതായിരുന്നു…! ചോറ് കഴിക്കാൻ കണ്ടില്ലല്ലോ, വീണ പറഞ്ഞു…. ” ഞാൻ അത്യാവശ്യംആയി ഒരാളെ കാണാൻ പോയതാ…!
പിന്നെ വേറെ കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു, ” കഴിക്കാൻ എടുക്കട്ടെ….! വീണ ചോദിച്ചു… ” വേണ്ട ഞാൻ ഒന്ന് കിടക്കട്ടെ കുറച്ചു കഴിഞ്ഞിട്ട് മതി, അതും പറഞ്ഞവൻ നേരെ മുറിയിലേക്കാണ് ചെന്നത്, മുറിയിലേക്ക് കയറി വാതിൽ കുറ്റിയിട്ട് ആരും വരുന്നില്ല എന്ന് ഉറപ്പ് വരുത്തി ബാഗിൽ നിന്നും മറ്റൊരു ഫോൺ എടുത്തു അവൻ ഡയൽ ചെയ്തു, കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആണ് ഫോൺ എടുക്കപ്പെട്ടത്….
” ഹലോ ഇഷ, ഒറ്റയ്ക്ക് ഇരുന്ന് ബോർ അടിച്ചിട്ട് ഉണ്ടകുമല്ലേ…? പെട്ടെന്ന് മറ്റൊരു വിവേക് ആയി മാറിയിരുന്നു….. വാക്കുകളിൽ ഒക്കെ പ്രണയം മാത്രം വാരിവിതറുന്ന ഒരു കാമുകനായി അവന് പരകായപ്രവേശം നടത്തി…! ” ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വന്നതേയുള്ളൂ, ഇന്ന് ഷിഫ്റ്റ് ആയതുകൊണ്ട് ഉച്ചയ്ക്ക് പോരാൻ പറ്റി…. വീട്ടിൽ എന്തു പറയുന്നു എല്ലാവരും അവൾ കുശലം ചോദിച്ചു… ” വീട്ടിൽ എല്ലാവരും എനിക്ക് കല്യാണം ആലോചിക്കുവാ…. ഒരുനിമിഷം അപ്പുറത്തെ മൗനം അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി…..
” എന്താടോ തന്റെ അഭിപ്രായം, ഞാൻ കല്യാണം കഴിച്ച് പോട്ടെ…. ” ഈ ഇഷ ആരാണെന്ന് വിവിക്ക് ശരിക്ക് അറിയില്ലെന്നു തോന്നുന്നു, എന്നെങ്ങാനും പറ്റിച്ചാലും ഞാൻ പിന്നെ വിവേകിനെ ജീവനോടെ വിടുമെന്ന് തോന്നുന്നുണ്ടോ….? തമാശയുടെ മേമ്പൊടി ആണ് അവൾ അത് പറഞ്ഞത് എങ്കിലും ഒരു നിമിഷം അവന്റെ ചുണ്ടിലെ പുഞ്ചിരി തകർക്കാൻ ഉള്ള കഴിവ് ആ വാക്കുകൾക്ക് ഉണ്ടായിരുന്നു…… ” ഞാൻ വെറുതെ പറഞ്ഞതാട്ടോ, വീട്ടിൽ ഇങ്ങനെ ആലോചനയെ പറ്റി ഒക്കെ പറഞ്ഞു….
ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു…..രണ്ടു വർഷമായി ഞാൻ അവിടെ ഒരു ലിവിങ് റിലേഷൻഷിപ്പിലാണ് എന്ന് പറയാനുള്ള ധൈര്യം എനിക്കില്ല, പക്ഷേ ഉടനെ തന്നെ ഞാൻ നിൻറെ കാര്യം പറയുന്നുണ്ട്…..! ” ഉടനെ തന്നെ എന്നല്ല….. ഈ വട്ടം തിരിച്ചു വിവേക് വരുമ്പോൾ, നമ്മുടെ കല്യാണത്തിന് എല്ലാവരും സമ്മതിച്ചിട്ടുണ്ടാവണം…..
എനിക്ക് ചോദിക്കാൻ ഓർഫനേജിലെ ഫാദർ മാത്രമേ ഉള്ളൂ…. ഒരു ശാസനം പോലെ അവൾ പറഞ്ഞു…. “:തീർച്ചയായിട്ടും എല്ലാവരുടെയും സമ്മതവും ആയിട്ടേ ഞാൻ വരുള്ളൂ, താൻ ഫുഡ് കഴിച്ചോ….? അവന് വിഷയം മാറ്റി…. ” ഞാൻ ഇന്ന് ഭയങ്കര ടൈർഡ് ആയിരുന്നു വിവേക്….
അതുകൊണ്ട് ഫുഡ് വാങ്ങിയിട്ടു വന്നത്, കഴിക്കാൻ തുടങ്ങുകയായിരുന്നു…. വിവേക് കഴിച്ചോ….? ” ഇല്ല തന്നെ ഒന്ന് വിളിച്ചിട്ട് ആവാം എന്ന് കരുതി, ഞാൻ ഉച്ചമുതൽ വിളിക്കുക അപ്പോൾ തന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു… ” ചാർജ് ഇല്ലാരുന്നു…. വിവേക് പോയി ഫുഡ് കഴിക്ക്, c ഞാൻ കഴിച്ചിട്ട് വിളിക്കാം….
അതും പറഞ്ഞു അവൾ ഫോൺ വെച്ചപ്പോൾ വലിയൊരു ഭയം വിവേകിന്റെ മനസ്സിലും നിറഞ്ഞു നിന്നു…. ഒരു അനാഥ പെൺകുട്ടി ആണെന്ന് സമാധാനത്തിൽ ആണ് അവളെ പ്രണയിച്ചതും അവളോടൊപ്പം ഒരു ജീവിതം തുടങ്ങിയത്. നാളെ താൻ പറ്റിച്ചാലും ചോദിക്കാനും പറയാനും ആരുമില്ലല്ലോ എന്നുള്ളൊരു വിശ്വാസം,
പക്ഷേ കൂടുതൽ അടുത്തറിഞ്ഞ നിമിഷമാണ് മനസ്സിലാക്കിയത് വിചാരിക്കുന്നതിലും അപ്പുറത്തായിരുന്നു അവള്…. തൻറെ ചിന്തകൾക്കും മുൻധാരണകളും ഒക്കെ അപ്പുറമായിരുന്നു ഇഷ എന്ന പെൺകുട്ടി……
അസാമാന്യമായി തന്റേടം ഉള്ള ഒരു പെണ്ണ്…..! പലവട്ടം അവളെ അറിഞ്ഞതിനു ശേഷം അവളിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചു, അപ്പോഴെല്ലാം തന്നെ അവൾ പല കാരണങ്ങളാൽ അവളിലേക്ക് വലിച്ചടുപ്പിച്ചു….. ഇപ്പോൾ അവളെ ഉപേക്ഷിക്കാനും സ്വീകരിക്കാനും പറ്റാത്ത അവസ്ഥയിലാണ് താൻ…. എങ്ങനെയെങ്കിലും അവിടെ ജോലി റിസൈൻ ചെയ്ത പോരുക അല്ലാതെ ഇപ്പോൾ മറ്റു മാർഗമൊന്നുമില്ല,
അതുവരെ അവളെ പിണക്കിയാൽ തനിക്ക് വലിയ ബുദ്ധിമുട്ട് ആയിരിക്കും എന്നും വിവേകിന് അറിയാമായിരുന്നു….. ഒരു വർഷത്തിനുള്ളിൽ തനിക്ക് ട്രാൻസ്ഫർ കിട്ടും, അതുവരെ ഇഷയെ ഒന്നും അറിയിക്കാതെ കൊണ്ടുപോകണം….
അതുപോലെ ഇവിടെ നാട്ടിലും…. അതിനുശേഷം ഇവിടേക്ക് വന്ന സ്വസ്ഥമായി ദിവ്യയ്ക്ക് ഒപ്പം ജീവിക്കണം അതാണ് താൻ മനസ്സിൽ കണ്ടിരിക്കുന്നത്, ഇഷയ്ക്ക് വിശ്വസനീയമായ എന്തെങ്കിലും ഒരു കള്ളം പറയണം,
അങ്ങനെ പലവിധ ചിന്തകളും അവന്റെ മനസ്സിലൂടെ കടന്നു പോകുന്നു ണ്ടായിരുന്നു.. വൈകുന്നേരം കിരൺ വിളിച്ചപ്പോൾ ആവേശത്തോടെയാണ് അനന്ദു ഫോണെടുത്തത്…. ‘ നീ അന്വേഷിച്ചോ അവനെപ്പറ്റി….! ഫോണെടുത്തതും ഒരു ഹലോ പോലും പറയാതെ അനന്തു ആദ്യം ചോദിച്ചത് ആയിരുന്നു…. ” തിരക്കി…! ” എന്നിട്ട് അവൻ എന്തെങ്കിലും കുഴപ്പമുണ്ടോ…? ”
എവിടുന്ന്…! അവന് ഒരു നല്ലവനായ ഉണ്ണി ആട അവന് ഈ പറയുന്ന ഒരു ഉടായിപ്പ് ഒന്നും ഇല്ല… ” പിന്നെ അവൻ എന്തിനാ എന്നോട് ഇങ്ങനെ പറഞ്ഞത്, അതാണ് എനിക്ക് അറിയാത്തത്… ” അവന് വെളിയിൽ എങ്ങാണ്ട് ആണ് ജോലി ചെയ്യുന്നത്… ഗുജറാത്തിലോ ഡൽഹിയിലോ അങ്ങനെ എവിടെയോ, പഠിച്ചതും വളർന്നതുമെല്ലാം നല്ല പേരിൽ.. ഇവിടെ ഒരു കൂട്ടുകെട്ട് പോലുമില്ല മോശമായി, അപ്പോൾ പിന്നെ നിന്നോട് പറഞ്ഞതു പോലെ അവൻ അവളോട് പ്രേമം ആയിരിക്കും, അവൻ പറ്റിക്കുന്ന ടൈപ്പ് ഒന്നും അല്ല എന്ന് തോന്നുന്നു…. നീ എന്ത് തീരുമാനിച്ചു…!
” ഞാൻ എന്തിനാ ഇമോഷൻസ് ഒക്കെ വെച്ച് കൊണ്ടിരിക്കുന്നത്, എന്നോട് ആരും ഇങ്ങനെ ഒരു ഔദാര്യവും കാണിച്ചിട്ട് ഇല്ലല്ലോ… അതുകൊണ്ട് ഞാൻ സമ്മതം പറയാൻ തന്നെ തീരുമാനിച്ചു…. 2 ലക്ഷം രൂപ കിട്ടുന്നത് ഞാൻ എന്തിനാ വെറുതെ കളയുന്നത്….! പിന്നെ ഒരു കാര്യം ഉണ്ട്, എല്ലാം നിർത്തി അവളുടെ കല്യാണ സമയത്ത് എല്ലാം തുറന്നു പറയും…. അപ്പോൾ ചിലപ്പോൾ ശപിക്കുവായിരിക്കും, എങ്കിലും സാരമില്ല….
പറഞ്ഞെന്ന് ഒരു സമാധാനം ഉണ്ടല്ലോ…. എന്ത് സംഭവിച്ചാലും എനിക്ക് കോച്ചിങ് കംപ്ലീറ്റ് ചെയ്യണം, അത് മാത്രമേ ഉള്ളൂ എൻറെ മനസ്സിൽ…. ഉറച്ച തീരുമാനം ആയിരുന്നു അവന്റെ……..
.തുടരും…………