തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ട്.