ജറുസലം: വെടിനിർത്തൽ ചർച്ചാനടപടികൾ പുരോഗമിക്കുന്നതിനിടെ, ഇസ്രയേൽ ടാങ്കുകൾ വീണ്ടും ഗാസ സിറ്റിയിൽ പ്രവേശിച്ചു. രാത്രി മുഴുവനും നീണ്ട ബോംബാക്രമണത്തിനുശേഷമാണിത്. മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം മുന്നറിയിപ്പു നൽകിയതോടെ ആയിരങ്ങൾ പലായനം ചെയ്തു. 24 മണിക്കൂറിനിടെ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഡസൻകണക്കിനു പേർക്കു പരുക്കേറ്റു.