പത്മനാഭസ്വാമി ക്ഷേത്രത്തിലെ മതിലകം ഓഫീസ് വളപ്പിനുള്ളില്‍ വെച്ച് മാംസാഹാരം ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് ജീവനക്കാരനെ അന്വേഷണ വിധേയമായി മാറ്റിനിര്‍ത്തി. തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാടും കവടിയാര്‍ കൊട്ടാരം അധികൃതരും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഡ്രൈവര്‍ തസ്തികയിലുള്ള ഒരു ജീവനക്കാരന്‍ മറ്റു ജീവനക്കാര്‍ക്കൊപ്പം ചിക്കന്‍ ബിരിയാണി കഴിച്ചതായി ആരോപണമുയര്‍ന്നത്. ഇതിന്റെ അവ്യക്തമായ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു.
ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. പിന്നീടാണ് ജീവനക്കാരനിലേക്ക് അന്വേഷണമെത്തിയത്. ക്ഷേത്രം ഓഫീസിലെ ജീവനക്കാര്‍ക്ക് ആഹാരം കഴിക്കാന്‍ നേരത്തേ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറയുമുണ്ട്. മുറിയില്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു. പുതിയ ഭരണസമിതിയും എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരും ഈ കീഴ്വഴക്കത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പരാതിയുടെ തലത്തിലേക്കുയരാത്തതിനാല്‍ നിയന്ത്രണം ഉണ്ടായിരുന്നില്ല.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തും സസ്യേതര ഭക്ഷണം ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം തന്ത്രി അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികള്‍ ഭരണസമിതി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഓഫീസില്‍ മാംസാഹാരം കഴിച്ച സംഭവത്തില്‍ നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷംകോടിയുടെ പുരാവസ്തുക്കള്‍ കണ്ടെത്തിയ ക്ഷേത്രത്തിന് പ്രത്യേക കാവലും, സുരക്ഷാ സംവിധാനവുമൊക്കെയുണ്ട്. ക്ഷേത്രത്തിന്റെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ ക്യാമറകളുമുണ്ട്.
ആരെങ്കിലും ഒന്നനങ്ങിയാല്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണുള്ളത്. എന്നാല്‍, ക്ഷേത്ര പരിസരത്ത് ക്ഷേത്രാചാരപ്രകാരം അല്ലാത്ത ഭക്ഷണം എത്തിച്ചതു പോലും സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്യുകയാണ്. ഇങ്ങനെ ചെറിയ സംഭവങ്ങള്‍ നടക്കുമ്പോള്‍ അത്, കണ്ടെത്താനായില്ലെങ്കില്‍ വലവിയ സംഭവങ്ങള്‍ ഉണ്ടാക്കില്ലെന്ന് എന്താണുറപ്പെന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനും ഇത്രയും സുരക്ഷ നല്‍കിയിട്ടില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
CONTENT HIGH LIGHTS; Chicken Biryani at Padmanabhan’s Nata: Received a complaint, replaced the employee who ate the biryani