സ്ട്രോബെറി വെച്ച് ഒരുഗ്രൻ മോജിറ്റോ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ? സാധാരണയായി മോജിറ്റോ നമ്മൾ പുറത്തു നിന്നാണ് കഴിക്കാറുള്ളത് അല്ലെ, എന്നാൽ ഇത്തവണ നമുക്ക് ഇതൊന്ന് വീട്ടിൽ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സ്ട്രോബെറി – 4 എണ്ണം
- നാരങ്ങ കഷ്ണങ്ങൾ – 5 കഷണങ്ങൾ
- സോഡ – 1 കപ്പ്
- ക്രഷ്ഡ് ഐസ് – 1/2 കപ്പ്
- പുതിനയില – 6 എണ്ണം
- വെള്ളം – 2 ടീസ്പൂൺ
- പൊടിച്ച പഞ്ചസാര – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
സ്ട്രോബെറി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു ഗ്ലാസ് എടുത്ത് പുതിനയില, വെള്ളം, നാരങ്ങ കഷ്ണങ്ങൾ, സ്ട്രോബെറി കഷണങ്ങൾ, പഞ്ചസാര എന്നിവ ചേർക്കുക. ഒരു മഡ്ലർ ഉപയോഗിച്ചോ ഒരു മരം സ്പൂണിൻ്റെ പിൻഭാഗം കൊണ്ടോ അവയെ കുഴക്കുക. സ്ട്രോബെറിയും പുതിനയിലയും നന്നായി ചതച്ചെടുക്കുക. ഗ്ലാസിൽ ഐസ് നിറയ്ക്കുക, മുകളിൽ സോഡാ വെള്ളം ഒഴിക്കുക. പുതിനയിലയും സ്ട്രോബെറി കഷ്ണങ്ങളും കൊണ്ട് അലങ്കരിക്കുക. രുചികരമായ സ്ട്രോബെറി മോജിതോ തയ്യാർ.