ഉക്രെയ്‌നില്‍ 38 പേര്‍ കൊല്ലപ്പെട്ട റഷ്യയുടെ മിസൈല്‍ ആക്രമണത്തിനിടെ നരേന്ദ്രമോദി നടത്തിയ സന്ദര്‍ശനം സമാധാന ശ്രമങ്ങള്‍ക്കേറ്റ പ്രഹരമാണെന്ന് ഉക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. തിങ്കളാഴ്ചയാണ് ഉക്രയ്‌നില്‍ പലയിടങ്ങളിലായി റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 38 പേര്‍ കൊല്ലപ്പെട്ടത്. 190ലധികം പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി എക്‌സ് പോസ്റ്റിലൂടെ വിമര്‍ശിച്ചത്.
ഫ്ളാറ്റുകളും പൊതുസ്ഥാപനങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാല്‍പ്പതിലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്നും സമീപകാലത്തുണ്ടായ ഏറ്റവുംവലിയ ആക്രമണമാണിതെന്നും ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ആക്രമണത്തില്‍ കീവിലെ കുട്ടികള്‍ക്കുള്ള ആശുപത്രിയടക്കം തകര്‍ന്നു. തകര്‍ന്ന ഹോസ്പിറ്റലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അനേകം പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് ഇതുവരെ വ്യക്തമല്ലെന്നുമാണ് ഉക്രെയ്ന്‍ അറിയിക്കുന്നത്.
ഈ ആക്രമണം ഉണ്ടായ ദിവസം തന്നെ മോദി റഷ്യ സന്ദര്‍ശിച്ചത് വലിയ നിരാശ ഉണ്ടാക്കിയെന്ന് സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ കുറ്റവാളിയെ മോസ്‌കോയില്‍ വെച്ച് ആലിം?ഗനം ചെയ്യുന്നത് കാണുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവുമാണ്’ എന്നാണ് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചത്. കുട്ടികളുടെ ആശുപത്രിയില്‍ റഷ്യ നടത്തിയ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സെലെന്‍സ്‌കിയുടെ എക്സിലെ പോസ്റ്റ്.
CONTENT HIGHLIGHTS;Vladimir Zelensky says that Modi’s visit to Russia is a setback for peace efforts