കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ കൂടോത്രത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്. ഞങ്ങളുടെ അവിടെ ഇതൊന്നുമില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി.
അതേസമയം കൂടോത്രം നടത്തിയെന്ന പരാതിയിലെ അന്വേഷണത്തിന് മ്യൂസിയം സി.ഐയെ ചുമതലപ്പെടുത്തി. കെ.പി.സി.സി ഓഫീസില്‍ അതിക്രമിച്ച് കടന്ന് പ്രസിഡന്റിന്റെ മേശയ്ക്കടിയില്‍ ചെമ്പുതകിടുകള്‍ സ്ഥാപിച്ചെന്നാണ് പരാതി. കെ. സുധാകരന് മുഖ്യമന്ത്രിയാകാതിരിക്കാന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് കൂടോത്രം നടത്തിയതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്ത്തകന് വെളിപ്പെടുത്തിയിരുന്നു.
സുധാകരന്റെ വീട്ടില്‍നിന്ന് ചെമ്പുതകിടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതേത്തുടര്‍ന്നാണ് പൊതുപ്രവര്ത്തകന് ഹാഫിസ് മുഹമ്മദ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി ഇക്കാര്യം അന്വേഷിക്കാന്‍ കന്റോണ്‍മെന്റ്, സൈബര്‍ സിറ്റി അസി. കമീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണത്തിന് മ്യൂസിയം പൊലീസിനെ ചുമതലപ്പെടുത്തിയത്. അന്വേഷണം മുന്നോട്ട് പോകുന്നതോടെ സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരാനാണ് സാധ്യത.
CONTENT HIGHLIGHTS;Koodotram: V.D. said that I am not from this country but from Mavilai. Satishan