Movie News

ഗോകുലം മൂവീസിന്റെ ഭ. ഭ. ബ. ജൂലൈ 14ന് ആരംഭിക്കുന്നു /Gokulam Movies’ Bha. Bha. b. Starting on July 14th

ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഭ.ഭ.ബ. എന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലെ പതിനാലിന് കോയമ്പത്തൂരില്‍ ആരംഭിക്കുന്നു. നവാഗതനായ ധനഞ്ജയ്ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ധനഞ്ജയ് യുടെ സംവിധാന രംഗത്തേക്കുള്ളകടന്നു വരവ്. മാസ് ഫണ്‍ ആക് ഷന്‍ അഡ്വഞ്ചര്‍ മാഡ്‌നെസ് (madness)ജോണറിലുള്ള ഒരു സിനിമയായിരിക്കുമിത്.

വലിയ മുതല്‍മുടക്കില്‍ വിശാലമായ ക്യാന്‍വാസ്സില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപും വിനീത് ശ്രീനിവാസനുമവതരിപ്പിക്കുന്നു. ഇത്തരത്തിലൊരു കൗതുകകരമായ ഒരു കോമ്പിനേഷന്‍ മലയാളത്തില്‍ ഇതാദ്യമാണ്. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ത് ഭരതന്‍, ബാലുവര്‍ഗീസ്, ബൈജു സന്തോഷ്, അശോകന്‍, സലിം കുമാര്‍, ജി. സുരേഷ് കുമാര്‍, ബിജു പപ്പന്‍, ദേവന്‍, വിജയ് മേനോന്‍,നോബി, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ,റെഡിന്‍ കിംഗ് സിലിത്രമിഴ്) കോട്ടയം രമേഷ്, ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍ , നൂറിന്‍ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവര്‍ക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫര്‍ ശാന്തി കുമാറും ഈ ചിത്രത്തില്‍ മുഖ്യമായ വേഷമണിയുന്നു.

ഈ ചിത്രത്തിലെ കോറിയോ ഗ്രാഫി കൈകാര്യം ചെയ്യുന്നത്യം ശാന്തി കുമാറാണ്. ദമ്പതിമാരായ ഫാഹിം സഫറും – നടി നൂറിന്‍ ഷെരീഫുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്.

ഛായാഗ്രഹണം – അരുണ്‍ മോഹന്‍
എഡിറ്റിംഗ് – രഞ്ജന്‍ ഏബ്രഹാം.
കലാസംവിധാനം – നിമേഷ് താനൂര്‍,
കോ-പ്രൊഡ്യൂസേഴ്‌സ് – വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി.
കോയമ്പത്തൂര്‍,പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

CONTENT HIGHLIGHTS;Gokulam Movies’ Bha. Bha. b. Starting on July 14th