വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വണ്‍8 കമ്യൂണ്‍ പബ്ബിനും എംജി റോഡിലെ മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്കുമെതിരെ കേസ്. അനുവദനീയമായതിലും കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതിനാലാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന വണ്‍8 കമ്യൂണ്‍ പബ്ബ് പുലര്‍ച്ചെ ഒരു മണിവരെയെ തുറക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ പുലര്‍ച്ചെ 1.30 വരെ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഡിസിപി അറിയിച്ചു. രാത്രി വൈകിയും പ്രദേശത്ത് ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
‘രാത്രിയില്‍ ഒച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നതായി ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചു. അന്വേഷണം തുടരുകയാണ്, അതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും,’ പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കറിനെതിരേ അയല്‍വാസി പരാതി നല്‍കിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു. സച്ചിന്റെ വീടിനുള്ളില്‍ നിന്നും സിമന്റ് കുഴയ്ക്കുന്ന ശബ്ദവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഒച്ചയുമൊക്കെ കേള്‍ക്കുന്നുണ്ടെന്നായിരുന്നു അയല്‍വാസിയുടെ പരാതി. തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഒച്ച കുറയക്കാന്‍ ഇടപെടണമെന്നുമായിരുന്നു പരാതി. പരാതി നല്‍കിയ ആള്‍ക്കെതിരേ സച്ചിന്‍ ആരാധകര്‍ വലിയ സോഷ്യല്‍ മീഡിയാ ആക്രമണവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോഹ്‌ലിയുടെ പബ്ബിനെതിരേയും പരാതി വന്നിരിക്കുന്നത്.
CONTENT HIGHLIGHTS;Case against Virat Kohli’s One8 Commune pub