തിരുവനന്തപുരം നഗരൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ക്രിമിനലുകള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും കോണ്‍ഗ്രസ് പ്രമോഷന് നല്‍കുകയാണ്. നിഖില്‍ പൈലിയുടെയും അബിന്‍ കോടങ്കരയുടെയും കാര്യത്തില്‍ ഇതു കണ്ടതാണെന്നും വി കെ സനോജ് പറഞ്ഞു.
തിങ്കള്‍ വൈകിട്ട് നടന്ന ആക്രണത്തില്‍ എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈല്‍ ബിന്‍ അന്‍വര്‍, ഇയാളുടെ സഹോദരനും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റുമായ സഹില്‍ ബിന്‍ അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കുകളിലും കാറിലും പോര് വിളികളുമായെത്തിയ സംഘം പ്രദേശത്ത് മുളകുപൊടി വിതറി കരിങ്കല്ല്, വടിവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
CONTENT HIGHLIGHTS;Nagaroor attack: With the knowledge of Youth Congress-KSU leadership