Qatar

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ബമ്പർ സമ്മാനങ്ങളുമായി ‘ഹിറ്റ് ദി ഹീറ്റ്’ മെഗാ പ്രൊമോഷന് തുടക്കമായി

രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ‘ഹിറ്റ് ദി ഹീറ്റ്'(HIT THE HEAT) മെഗാ പ്രൊമോഷൻ ആരംഭിച്ചു . ജൂലൈ 7 നു തുടങ്ങി സെപറ്റംബർ 28 വരെ നീണ്ടുനിൽക്കുന്ന മെഗാ പ്രൊമോഷനിൽ ഗ്രാൻഡിന്റെ ഏതു ഔട്ലെറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം

മെഗാ പ്രൊമോഷനിലെ ഭാഗ്യ ശാലികളെ കാത്തിരിക്കുന്നത് 8 എംജി ഫൈവ് 2024 മോഡൽ കാറുകളാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 10-20-30 പ്രൊമോഷൻ ജൂലൈ 31 നു അവസാനിക്കും. ഇതിനു പുറമെ വിവിധ സെക്ഷനുകളിലായി ഉപഭോക്താക്കൾക്കായി നിരവധി പ്രൊമോഷനുകളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.