2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ 10 പൈസ നിരക്കിൽ ഇന്ധനസർചാർജ്ജ് നടപ്പാക്കിയതിനുശേഷമുണ്ടായ അധികബാധ്യതയായ 46.50 കോടി രൂപ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 11 ന് രാവിലെ 11 മണിക്ക് പൊതുതെളിവെടുപ്പ് നടത്തും. പെറ്റീഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. തിരുവനന്തപുരം വെള്ളയമ്പലം കമ്മീഷന്റെ ഓഫീസിലുള്ള കോർട്ട് ഹാളിലാണ് തെളിവെടുപ്പ്. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാം.
വീഡിയോ കോൺഫൻസിൽ പങ്കെടുക്കുന്നവർ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം, 695 010 എന്ന വിലാസത്തിൽ 11 ന് വൈകിട്ട് 5 വരെ സ്വീകരിക്കും.