ഇന്ന് കൂടുതൽ ആളുകളുടെയും വലിയ ഒരു പ്രശ്നമാണ് വണ്ണം വയ്ക്കുക എന്നത് പലപ്പോഴും അത് നമ്മുടെ ഭക്ഷണത്തിൽ നിന്നുമാണ് അതിനുവേണ്ടി പട്ടിണി കിടക്കുന്നവരും അതേപോലെ ഒരുപാട് പൊടിക്കൈകൾ ചെയ്യുന്നവരും ഒക്കെയുണ്ട് എന്നാൽ പട്ടിണി കിടക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ഒന്നും വേണ്ട നമുക്കിഷ്ടമുള്ള ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നമുക്ക് നമ്മുടെ വണ്ണം കുറയ്ക്കാൻ സാധിക്കും വണ്ണം കൂടാതെ ഇഷ്ടം പോലെ കഴിക്കാൻ പറ്റിയ കുറച്ച് അധികം പച്ചക്കറികൾ ഉണ്ട് അവയെ കുറിച്ചാണ് പറയുന്നത്
വണ്ണം കൂടാതെ കഴിക്കാൻ പറ്റിയ ആറുതരം പച്ചക്കറികളാണ് ഉള്ളത് അവയിൽ ഒന്നാമത് ചീരയാണ് ചീരയിൽ കാലോറി വളരെയധികം കുറവാണ് വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡുകളും ഒക്കെ അടങ്ങിയതാണ് ചീര. മറ്റൊന്ന് ബ്രോക്കോളിയാണ് ബ്രോക്കോളിയിൽ ഫൈബറുകളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ഇത് എത്ര കഴിച്ചാലും നമുക്ക് വണ്ണം വയ്ക്കുകയില്ല ചീരയും ബ്രോക്കോളിയും നമുക്ക് ആവശ്യത്തിനനുസരിച്ച് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നവയാണ് അത് കഴിക്കുന്നത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ നമുക്ക് ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല ആരോഗ്യം വാർത്തിക്കുകയും ചെയ്യുന്നുണ്ട്
ഇവ രണ്ടും കഴിക്കുന്നതുകൊണ്ട് കൂടുതലായി വണ്ണം വയ്ക്കുകയും ചെയ്യില്ല രുചികരമായ രീതിയിൽ പാകം ചെയ്ത് എടുത്താൽ മത്സ്യവും മാംസവും തോറ്റു നിൽക്കുന്ന രീതിയിൽ തന്നെ നമുക്ക് ഇത് കഴിക്കുവാനും സാധിക്കും. അടുത്തത് ക്യാപ്സിക്കമാണ് ക്യാപ്സിക്കത്തിലും കലോറി വളരെ കുറവാണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് എന്നാൽ ഇവയിൽ വിറ്റാമിൻ ഏയും സിയും കൂടുതലടങ്ങിയിട്ടുണ്ട് അതിനാൽ ഇത് ഭക്ഷണത്തിൽ ചേർക്കുകയാണെങ്കിൽ നമുക്ക് വണ്ണം വയ്ക്കുന്ന സാഹചര്യം ഉണ്ടാവുന്നില്ല
ആരോഗ്യപരമായ രീതിയിൽ ഗുണം നൽകുകയും ചെയ്യുന്നുണ്ട് വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ളതുകൊണ്ടുതന്നെ ചർമ്മത്തിനും ഇത് വളരെ ഗുണകരമായ രീതിയിലാണ് പ്രവർത്തനം നൽകുന്നത് മറ്റൊരു പച്ചക്കറി ക്യാബേജ് ആണ് ഒട്ടുമിക്ക വീടുകളിലും എപ്പോഴും ഉണ്ടാവാറുള്ള ഒന്നാണ് ക്യാബേജ് ക്യാബേജിൽ കലോറി കുറവാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് നിരവധി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഭക്ഷണത്തിനൊപ്പം ക്യാബേജ് ചേർക്കുക ക്യാബേജ് സലാഡുകൾക്കൊപ്പം മറ്റും ചേർക്കുകയാണെങ്കിൽ അത് നമ്മുടെ ദഹനത്തെ കൂടി എളുപ്പമാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്
മറ്റൊന്ന് ബീൻസ് ആണ് ബീൻസ്ലും കലോറി വളരെയധികം കുറവാണ് നമ്മൾ പലപ്പോഴും കുട്ടികളിൽ എത്തിക്കാൻ ശ്രദ്ധിക്കുന്ന ഒരു പച്ചക്കറിയാണ് ബീൻസ് ഫൈബർ കൂടി ബീൻസിൽ കൂടുതലായതുകൊണ്ടുതന്നെ ഇത് ദഹന ആരോഗ്യത്തെയും സഹായിക്കുന്നുണ്ട് ഭക്ഷണത്തിന്റെ ഭാഗമാകുവാൻ ശ്രദ്ധിക്കുക ഈ ഭക്ഷണങ്ങളൊക്കെ എത്ര കഴിച്ചാലും വണ്ണം വയ്ക്കുമെന്ന് പേടിക്കേണ്ടതില്ല പട്ടിണികിടന്ന് ഡയറ്റ് എടുക്കേണ്ട കാര്യവും വരുന്നില്ല അതുകൊണ്ടുതന്നെ ഇനിമുതൽ ഈ ഭക്ഷണം നമ്മുടെ ഭാഗമാക്കി മാറ്റുക