United States

അമേരിക്കയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

അമേരിക്കയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥി മരിച്ചു. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സായി അല്‍ബാനിക്ക് സമീപമുള്ള ബാര്‍ബെ വില്ല വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു. ട്രൈന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സായി സൂര്യ ജൂലൈ ഏഴിനാണ് അപകടത്തില്‍പ്പെട്ടത്.

സായിക്കൊപ്പം സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയും അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ സുഹൃത്തിനെ സ്ഥലത്തുണ്ടായിരുന്ന ആള്‍ രക്ഷപ്പെടുത്തി. ഈ സമയം കൊണ്ട് സായ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിരുന്നു. പിന്നീട് മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Latest News