ഏതൊരു വ്യക്തിക്കും രഹസ്യങ്ങൾ അത്യാവശ്യമാണ് ചില രഹസ്യങ്ങൾ നമ്മുടെ നിത്യ ജീവിതത്തെ വളരെയധികം സഹായിക്കുകയും നമ്മുടെ നിലനിൽപ്പിന് വളരെ മനോഹരമാക്കി മാറ്റുകയും ചെയ്യും അത്തരത്തിലുള്ള ചില രഹസ്യങ്ങളെ കുറിച്ചാണ് പറയുന്നത് നമ്മൾ ആരും ആയും പങ്കുവയ്ക്കാൻ പാടില്ലാത്ത വളരെ പ്രധാനപ്പെട്ട ചില രഹസ്യങ്ങളെ കുറിച്ചാണ് പറയുന്നത് ഈ രഹസ്യങ്ങൾ ഒരിക്കലും നമ്മൾ ആരുമായും പങ്കുവയ്ക്കാൻ പാടില്ല എത്ര അടുത്ത ബന്ധു ആണെങ്കിലും സുഹൃത്താണെങ്കിലും ഇക്കാര്യങ്ങൾ പങ്കുവയ്ക്കാൻ പാടില്ല
അതിൽ ഒന്നാമത്തെ കാര്യം നമ്മുടെ മനസ്സിലെ പദ്ധതികൾ ആരുമായും പങ്കിടാതിരിക്കുക എന്നതാണ് നമുക്കൊരു ലക്ഷ്യം ഉണ്ടെങ്കിൽ അക്കാര്യം നമ്മൾ ആരോടും പറയാതിരിക്കുക ആ ലക്ഷ്യം നേടിയതിനു ശേഷം മാത്രമാണ് നമ്മൾ ആ കാര്യം മറ്റുള്ളവരോട് പറയേണ്ടത് ഇല്ലെങ്കിൽ ചിലപ്പോൾ നമുക്ക് അവരുടെ മുൻപിൽ ഒരുപക്ഷേ നാണം കെടേണ്ടി വന്നേക്കാം നമ്മൾ ആരോടും ഇക്കാര്യം പറഞ്ഞില്ലെങ്കിൽ നമുക്ക് മറ്റുള്ളവരുടെ മുൻപിൽ ഈ ഒരു നാണക്കേട് ഒഴിവാക്കാം
മറ്റൊന്ന് നമ്മുടെ കുടുംബ പ്രശ്നങ്ങളെ കുറിച്ച് ആരോടും സംസാരിക്കാതിരിക്കുക എന്നതാണ് നമ്മുടെ വീട്ടിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നടക്കും. ആ കാര്യങ്ങളെക്കുറിച്ച് നമ്മൾ ആരോടും സംസാരിക്കാതിരിക്കുന്നതാണ് നല്ലത് അത് നമ്മുടെ വീട്ടിൽ നമുക്കിടയിൽ മാത്രം ഒതുങ്ങേണ്ട കാര്യമാണ് മറ്റുള്ളവരെ ഈ ഒരു കാര്യത്തിലേക്ക് വലിച്ചിഴക്കുന്നത് നല്ല പ്രവണതയല്ല അതുകൊണ്ടുതന്നെ ഒരിക്കലും ഈ ഒരു കാര്യം ചെയ്യാൻ പാടില്ല.
മറ്റൊന്ന് നമ്മളെ ദുർബലരാക്കുന്ന കാര്യങ്ങൾ ഒരിക്കലും നമ്മൾ ആരോടും പങ്കുവയ്ക്കാൻ പാടില്ല പ്രത്യേകിച്ച് നിങ്ങൾ ഇമോഷണലി വീക്ക് ആണെങ്കിൽ ആ കാര്യം ആരോടും പറയാൻ പാടുള്ളതല്ല അതേപോലെ നിങ്ങളുടെ ബലഹീനത ആയിട്ടുള്ള ഒരു കാര്യങ്ങളും ഒരു വ്യക്തിയോടും പങ്കുവയ്ക്കരുത് നാളെ ഒരിക്കൽ നമ്മളോട് ഒരു ശത്രുത ഉണ്ടാവുകയാണെങ്കിൽ അവർ ആദ്യം നമുക്കെതിരെ ഉപയോഗിക്കുന്ന ആയുധം നമ്മുടെ ആ ബലഹീനത തന്നെയായിരിക്കും
മറ്റൊന്ന് നമുക്ക് എത്രത്തോളം ശക്തിയുണ്ട് എന്നത് മറ്റൊരാളിനോട് തുറന്നു പറയരുത് ഒരുപക്ഷേ ചില സാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്ത് നമുക്കുണ്ടാകും അത് നമ്മുടെ മുഖത്ത് പ്രകടമാവണമെന്നില്ല എന്നാൽ നമ്മുടെ മനക്കരുത്ത് എത്രയാണെന്ന് മറ്റൊരാളിനോട് ഒരിക്കലും തുറന്നു പറയാൻ പാടില്ല
മറ്റൊന്ന് നമ്മുടെ ജീവിതശൈലിയെ കുറിച്ചുള്ള വിശദാംശങ്ങൾ നമ്മൾ ആരോടും സംസാരിക്കരുത് നമ്മൾ ഏത് രീതിയിലാണ് ജീവിക്കുന്നത് എങ്ങനെയാണ് കിടന്നുറങ്ങുന്നത് എപ്പോഴാണ് ഉണരുന്നത് എന്ന് തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുമായി പങ്കുവയ്ക്കാൻ പാടില്ല നമ്മുടെ ശൈലികൾ മറ്റൊരു വ്യക്തി മനസ്സിലാക്കി വയ്ക്കുന്നത് ചിലപ്പോൾ നമ്മുടെ ജീവൻ അപകടത്തിൽ ആക്കാൻ പോലും കാരണമായേക്കാം
അതേപോലെ മറ്റുള്ള വ്യക്തികളെ കുറിച്ചുള്ള വസ്തുതകളും ധാരണകളും ഒരു വ്യക്തിയോടും പങ്കുവയ്ക്കാൻ പാടില്ല നമ്മുടെ മനസ്സിൽ എങ്ങനെയാണ് ആ വ്യക്തി എന്നത് നമ്മുടെ ഉള്ളിൽ തന്നെ ഇരിക്കേണ്ട കാര്യമാണ് അത് മറ്റൊരു വ്യക്തിയോട് ഒരിക്കലും പങ്കുവയ്ക്കാൻ പാടില്ല അതേപോലെ നമ്മളോട് വിശ്വസിച്ച് ഒരു വ്യക്തി ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ആ കാര്യത്തെക്കുറിച്ച് മറ്റൊരാളിനോട് ഒരിക്കലും പങ്കുവയ്ക്കാൻ പാടില്ല