പല കുട്ടികളും വളരെ ലേറ്റ് ആണോ ഓരോ കാര്യങ്ങളും ചെയ്യുന്നത് എന്ന പരാതി മാതാപിതാക്കൾക്ക് ഉണ്ടാവാറുണ്ട് പ്രത്യേകിച്ച് അവർ അവരുടെ മയിൽ സ്റ്റോണുകൾ ഒക്കെ അച്ചീവ് ചെയ്യുന്നത് ഒരുപാട് ബുദ്ധിമുട്ടി ആണ് എന്ന് പലരും പറയുന്നത് കേൾക്കാറുണ്ട് അതിനു ചില കാരണങ്ങളുണ്ട് ദോഷകരമായി ബാധിക്കുന്ന ചില കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് ഇതിനുള്ള കാരണമെന്താണെന്നാണ് പറയാൻ പോകുന്നത്. പ്രധാനമായും അഞ്ച് കാരണങ്ങളാണ് കുട്ടികളുടെ ബ്രെയിൻ ഡെവലപ്മെന്റിനെ ദോഷകരമായി ബാധിക്കുന്നത്
ഇതിൽ പ്രധാനപ്പെട്ടത് കുട്ടികൾക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നില്ല എന്നതാണ് 7 മണിക്കൂറും മുതൽ 9 മണിക്കൂറ് വരെയുള്ള ഉറക്കം കുട്ടിക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ് അതുകൊണ്ടുതന്നെ ആവശ്യമായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ കുട്ടിയുടെ ബ്രെയിൻ ഡെവലപ്മെന്റിനെ ഇത് വളരെ മോശകരമായ രീതിയിലാണ് ബാധിക്കുന്നത് കുട്ടികൾക്ക് ഉറക്കം നന്നായി ലഭിക്കുന്നുണ്ട് എന്നത് മാതാപിതാക്കൾ ഉറപ്പുവരുത്തേണ്ട കാര്യമാണ് പ്രത്യേകിച്ച് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് കാര്യമായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അവരുടെ തലച്ചോറിനെ അത് വളരെ മോശമായ രീതിയിൽ ബാധിക്കുകയും കുട്ടികളുടെ ഓർമ്മശക്തിയിൽ പോലും മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്
മറ്റൊന്ന് ഒരുപാട് സമയം ഫോണിൽ ചിലവഴിക്കുന്നതാണ് സ്ക്രീനിൽ ഒരുപാട് സമയം നോക്കിയിരിക്കുന്ന കുട്ടിയുടെ ബ്രെയിൻ ഡെവലപ്മെന്റിന് വളരെയധികം പ്രശ്നങ്ങളുള്ളതായി ആണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് ഒരുപാട് സമയം സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ ഒരൊറ്റ കാര്യത്തിലേക്ക് മാത്രം കുട്ടിയുടെ ബ്രെയിൻ ചുരുങ്ങി പോവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ കുട്ടിക്ക് ചിന്തിക്കുവാനുള്ള ശേഷിയും ഓർമ്മശക്തിയും കുറയുന്നതായി കാണാൻ സാധിക്കും അതുകൊണ്ട് ലാപ്ടോപ്പ് മൊബൈൽ തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് കൊടുത്ത് കുറെ സമയം ഇരുത്തുന്നത് ശരിയല്ല
മറ്റൊന്ന് കുട്ടിക്ക് ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഭക്ഷണത്തിലൂടെയും പാലിലൂടെയും ഒക്കെ കുട്ടിക്ക് ആവശ്യമുള്ള പോഷകങ്ങൾ ശരീരത്തിലേക്ക് എത്തിയില്ലെങ്കിൽ അത് കുട്ടിയുടെ ബ്രെയിൻ ഡെവലപ്മെന്റിനെ കാര്യമായ രീതിയിൽ തന്നെ ബാധിക്കുന്ന ഒരു കാര്യമാണ് അതുകൊണ്ട് കുട്ടികൾക്ക് ക്ഷീണവും അതേപോലെതന്നെ ബുദ്ധിമുട്ടുകളും ഓർമ്മശക്തിയുടെ കുറവും ഒക്കെ കണ്ടെത്തുന്നതാണ് ഇതുവരെയുള്ള പഠനങ്ങളിൽ മനസ്സിലാക്കാൻ സാധിക്കുന്നത് പച്ചക്കറികൾ ഇലക്കറികൾ തുടങ്ങിയവ കുട്ടിയുടെ ഭക്ഷണത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്
മറ്റൊന്ന് കുട്ടിയോട് സംസാരിക്കുവാനും കുട്ടിയുടെ കാര്യങ്ങൾ മനസ്സിലാക്കി എടുക്കുവാനും മാതാപിതാക്കൾ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് ഇതും കുട്ടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒരു കാര്യമാണ് കുട്ടിയോട് കൂടുതൽ സംസാരിക്കേണ്ട പ്രായത്തിൽ ഒരുപാട് നേരം സംസാരിക്കണം നമ്മുടെ സംസാരങ്ങളിൽ നിന്നും രീതികളിൽ നിന്നുമൊക്കെ ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പഠിക്കാനുണ്ട് മറ്റൊരു പ്രധാനപ്പെട്ട കാര്യം ഫിസിക്കൽ ആക്ടിവിറ്റീസ് ഒരുപാട് കുട്ടി ചെയ്യാതിരിക്കുമ്പോഴാണ് പഠനം പോലെ തന്നെ അത്യാവശ്യമായ ഒന്നാണ് കുട്ടികൾക്ക് കളിക്കാനുള്ള സമയവും അതുകൊണ്ടുതന്നെ കളിക്കുവാനും കുട്ടികൾക്ക് അവസരം നൽകേണ്ടതാണ് ഈ അഞ്ചു കാര്യങ്ങൾ കുട്ടിയുടെ ബ്രെയിൻ ഡെവലപ്മെന്റിനെ വളരെ മോശകരമായ രീതിയിൽ ബാധിക്കുന്നുണ്ട്