തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. സംസ്ഥാന കൗൺസിൽ. ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ലെന്നും അദ്ദേഹത്തിന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവർത്തനമാണെന്നും സി.പി.ഐ. സംസ്ഥാന കൗൺസിൽ വിമർശിച്ചു.
ഇ.പിയുടെ ബിജെപി ബന്ധവുമായി ബന്ധപ്പെട്ട വിവാദം നിഷ്കളങ്കമല്ല, അദ്ദേഹത്തെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സി.പി.ഐ നേതൃത്വത്തിന്റെ പിടിപ്പുകേട്, യോഗത്തിൽ വിമർശനമുയർന്നു. സർക്കാരിനെ കൂട്ടത്തരവാദിത്തമില്ലെന്നും കൗൺസിൽ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നും വേണ്ട നടപടി സി.പി.എം ചെയ്യട്ടെ എന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സിപിഐ മന്ത്രിമാർക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാർ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് മാറണമെന്നും സംഘടനാ പ്രവർത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
നവ കേരള സദസ്സ് പരാജയമെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി ഗുണം ഉണ്ടാകുമായിരുന്നു. സർക്കാരിന് കൂട്ടത്തരവാദിത്തമില്ലെന്നും വിമര്‍ശമുണ്ടായി. തൃശ്ശൂർ മേയറെ മാറ്റാൻ പാര്‍ട്ടി നേതൃത്വം സിപിഎമ്മിന് കത്ത് നൽകണമെന്ന് തൃശ്ശൂർ ജില്ലാ നേതൃത്വം സംസ്ഥാന കൗൺസിലിൽ ആവശ്യപ്പെട്ടു.