Novel

പ്രണയമഴ/ഭാഗം 9/pranayamazha part 9

പ്രണയമഴ

 

 

ഭാഗം 9

 

ഗൗരി മുറിയിൽ കയറി വാതിൽ അടച്ചു…

 

ഒന്ന് അലറി കരയാൻ അവളുടെ മനസ് വെമ്പി..

 

 

നന്ദു പറഞ്ഞത് പോലെ… താൻ… താനും ആഗ്രഹിച്ചിരുന്നു എപ്പോളൊക്കെയോ….. പക്ഷെ ഇന്നലെ നടന്ന സംഭവം…. അത് ചെറുതായി ഒന്നും അല്ല തന്നെ പിടിച്ചു ഉലച്ചത്.. അയാൾ…. അയാളുമായ് ചേർന്ന് എത്രയോ കഥകൾ ആണ് ആളുകൾ ഇപ്പോൾ തന്നെ പ്രചരിപ്പിച്ചത്.

 

 

വിടില്ല ഞാൻ അയാളെ…. അവൾക്ക് അവനോട് ഉള്ള ദേഷ്യം ഒരു പ്രതികാര അഗ്നി ആയി അവളുടെ മനസ്സിൽ എരിയുക ആണ്….

 

ഇന്ന്… ഇന്ന് വീണ്ടും കണ്ടിരിക്കുന്നു അയാളെ…

 

ഒരല്പം സമാധാനം.. അതിന് വേണ്ടി ആണ് താൻ ദേവിയമ്മയുട അടുത്തേക്ക് ഓടി പോയതു…

 

 

അവിടെയും വന്നു അയാൾ… ഒരു അപശകുനം പോലെ

 

 

*********

 

ഈ സമയത്തു ദെച്ചു മോളെ കൊഞ്ചിച്ചും കളിപ്പിച്ചും ഇരിക്കുക ആണ് ഹരി…

 

 

നീലിമയും ശ്രീദേവിയും അടുക്കളയിൽ ആണ്.

 

മുത്തശ്ശി അച്ഛനും ആയി സംസാരിച്ചു ഇരിക്കുന്നത് ഹരി കണ്ടു..

 

 

അടുക്കള പണിക്ക് നിൽക്കുന്ന അമ്മിണി ചേച്ചിയിൽ നിന്നു സകല വിവരവും വീട്ടിൽ അറിയും. അത് ഉറപ്പ് ആണ്.. പക്ഷെ ഇന്ന് അവർ അവധി ആണ് എന്ന് തോന്നുന്നു. ഇത് വരെ കണ്ടില്ലലോ… അവൻ ഓർത്തു.

 

 

കണ്ണന്റെ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.

 

 

 

അത് മനസിലാക്കിയ കുഞ്ഞു പുറത്തേക്ക് നോക്കി കരഞ്ഞു.

 

ഹരി കുഞ്ഞിനെ എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി വന്നു.

 

 

കണ്ണനെ കണ്ടതും കുഞ്ഞ് അച്ഛാ.. ച്ച… ച്ച… എന്ന് വിളിച്ചു കൊണ്ട് കൈകാൽ ഇട്ടു അടിച്ചു..

 

 

കുഞ്ഞിനെ അവന്റെ കൈലേക്ക് കൊടുത്തതും ഹരി നോക്കിയത് അമ്മിണി ചേച്ചിയുടെ മുഖത്തേക്ക് ആണ്…

 

 

അവർ പിന്നാമ്പുറത്തേക്ക് നടന്നു നീങ്ങുന്നത് കണ്ടു അവൻ വേഗം പിറകെ ചെന്നു.

 

 

ഹരി…..

 

അപ്പോൾ ആണ് അച്ചന്റെ വിളിയോച്ച അവൻ കേട്ടത്..

 

 

എടാ…. നമ്മുടെ new പ്രൊജക്റ്റ്‌ ന്റെ കാര്യം പറഞ്ഞു ഇപ്പോൾ സണ്ണി അസോസിയേറ്റ്സ് വിളിച്ചു.. നി അവരെ ഒന്ന് വിളിക്ക് കെട്ടോ..

 

ഉവ്വ് അച്ഛാ…..

 

 

മ്മ്…നി സംസാരിച്ചാൽ കാര്യങ്ങൾക്കൊരു തീരുമാനം ആകും…

 

“ഉവ്വ്….”

 

 

ഹരി അച്ഛനോട് സംസാരിച്ചു കഴിഞ്ഞു നോക്കിയപ്പോൾ അമ്മിണി ചേച്ചി അടുക്കളയിലേക്ക് കയറുന്നത് ആണ് അവൻ കണ്ടത്.

 

 

മ്മ്…. എല്ലാം അറിയാൻ സമയം ആയി..കൈ വിട്ടു പോയി…

 

 

അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു…

 

“ആഹ്.. അമ്മിണി ചേച്ചി വന്നോ… “ദേവി ചിരിച്ചു എം

 

 

“എന്താ അമ്മിണിയമ്മേ മുഖം ഒക്കെ വല്ലാതെ…”സാമ്പാറിന് വേണ്ട കഷ്ണം ഒക്കെ നുറുക്കുന്ന നീലിമ അവരെ നോക്കി.

 

“ശരി ആണല്ലോ… എന്ത് പറ്റി ചേച്ചി..”

 

അവർ വിയർപ്പ് കണങ്ങൾ ഒപ്പി കളയുന്നത് ദേവി കണ്ടു.

 

“ദേവി മോളെ…. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…”

 

. “എന്താണ് അമ്മിണി ചേച്ചി…”

 

 

. “അത് പിന്നെ… കാര്യം സത്യം ആണോ എന്ന് അറിയണം.. അതോ ആളുകൾ വെറുതെ പറഞ്ഞു ഉണ്ടാക്കുന്നത് ആണോ…. ”

 

. “അമ്മിണി ചേച്ചി കാര്യം പറയു…”

 

 

“അത്… അത് പിന്നെ ”

 

 

“എന്താണ് അമ്മിണിയമ്മേ … എന്തായാലും പറഞ്ഞോ…”നീലിമയും അവർക്ക് അരികിൽ വന്നു.

 

“അത്… അത് മോളെ ഇവിടുത്തെ ഹരി കുഞ്ഞ് ഇന്നലെ….

……

….

……….. സത്യം ആണോ എന്ന് അറിയില്ല. പക്ഷെ രണ്ടാളും തമ്മിൽ ഇഷ്ടം ആണ് എന്ന് ആളുകൾ പറയുന്നത്. ചിലർ പറയുന്നത് ആ കുട്ടിയെ മോൻ കേറി പിടിച്ചു. മോശമായി പെരുമാറി എന്ന് ഒക്കെ ആണ്… പക്ഷെ എനിക്ക് തോന്നുന്നത് അവർ തമ്മിൽ നേരത്തെ അടുപ്പം കാണും എന്ന്… അതുകൊണ്ട് അല്ലെ ഹരി കുഞ്ഞിന്റെ ഒപ്പം ആ കുട്ടി വണ്ടിയിൽ വന്നത്… ദേവി മോൾ ഇത് മോനോട് ചോദിക്ക്…

 

 

ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞു നിർത്തി..

 

ദേവി സ്തംഭിച്ചു നിൽക്കുക ആണ്.. ഹരി….. അവനിൽ നിന്നു ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല… ഇനി അവർ തമ്മിൽ ഇഷ്ടം ആണോ….ഇന്ന് കാലത്തെ മുതൽ ഉള്ള മകന്റെ മാറ്റം അവർ ഓർത്തുപോയി ഒരു നിമിഷം…

 

ശ്രീദേവി വേഗം മകന്റെ മുറിയുലേക്ക് നടന്നു..നീലിമ പിറകെയും.

 

 

“അമ്മേ… അമ്മ സമാധാനത്തോടെ ചോദിക്ക് കെട്ടോ….”നീലിമ അവരെ അശ്വസിപ്പിച്ചു.

 

പക്ഷെ ദേവി അത് ഒന്നും കേട്ടില്ല..

അവർ സ്റ്റെപ്പുകൾ കയറി അവന്റെ മുറിയുടെ വാതിൽക്കൽ എത്തി.

 

 

അവർ നോക്കിയപ്പോൾ ഹരി മുറിയിൽ ഇല്ലായിരുന്നു..

 

ഹരി….. അല്പം ശബ്ദം കൂട്ടി ആണ് അവര് വിളിച്ചത്..

 

 

അവൻ റൂമിന്റെ വെളിയിലെ ബാൽക്കണി യിൽ നിൽക്കുക ആയിരുന്നു..

 

മനസിന് എന്തെങ്കിലും പ്രയാസം വരുമ്പോൾ അവൻ സാധാരണ അവിടെ ആണ് ചെന്നു നിൽക്കാറ് എന്ന് ദേവിക്ക് അറിയാം..

 

 

നി എന്താണ് ഇവിടെ നിൽക്കുന്നത്.. നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ.

 

 

ഹേയ്… ഇല്ല അമ്മേ… ഞാൻ വെറുതെ…

 

 

“മ്മ്… നി താഴേക്ക് ഒന്ന് വരൂ…..

 

 

അവർ അതുപറഞ്ഞു കൊണ്ട് വെട്ടി തിരിഞ്ഞു പോയി.

 

“അമ്മ ആകെ ദേഷ്യത്തിൽ ആണ്… ചെ…. എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും… ആകെ നാണക്കേട് ആയി…..”…

 

 

ഹരി….. വീണ്ടും ദേവി യുടെ ശബ്ദം..

 

 

അവൻ താഴേക്ക് ഇറങ്ങി ചെന്നു..

 

“എന്താ ദേവി.. നി കാര്യം പറയു…..”ഗോപിനാഥൻ പറഞ്ഞു എങ്കിലും ദേവി കൈകൾ രണ്ടും പിണച്ചു കൊണ്ട് നിൽക്കുക ആണ്..

 

 

അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു..

 

 

എല്ലാവരും ഉണ്ട് ഹാളിൽ… മുത്തശ്ശി… ഏടത്തി… ഏട്ടൻ… അച്ഛൻ…..

 

 

ഹോ എന്ത്‌ പറയും എന്റെ കൃഷ്ണ…..

 

 

“എടാ… നി ഇന്നലെ ഓഫീസിൽ പോയിട്ട് വരുമ്പോൾ എന്തെങ്കിലും സംഭവിച്ചോ….”

 

 

മുഖവുര ഇല്ലാതെ അവർ ചോദിച്ചു.

 

 

“ങേ… എന്ത്…. ”

 

 

“നിനക്ക് ഒന്നും അറിയില്ലേ….”

 

 

“ഇല്ല…..”അവൻ കൂസാതെ പറഞ്ഞു.

 

 

“ഹരി…..”ദേവി ക്ക് ദേഷ്യം വന്നു.

 

“എന്താ അമ്മേ… അമ്മെക്കെന്തു പറ്റി”…

 

 

“അവൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു..

 

 

“ഇന്നലെ നിന്റെ കാറിൽ ഏതെങ്കിലും പെൺകുട്ടി ഉണ്ടായിരുന്നോ…. അതാണ് എനിക്ക് അറിയേണ്ടത്….”

 

” ഗോപിനാഥനും കണ്ണനും മുത്തശ്ശിയും അന്തംവിട്ട് നിൽക്കുകയാണ്

 

“നീ എന്താണ് ദേവി ഇവനോട് ചോദിക്കുന്നത്. “?

 

ഗോപിനാഥൻ മനസ്സിലാക്കാത്ത മട്ടിൽ ശ്രീദേവിയെ നോക്കി.

 

” ഏട്ടാ ഒരു മിനിറ്റ് ഞാൻ ഇവനെ കൊണ്ട് തന്നെ പറയിപ്പിക്കും എന്താണ് നടന്നതെന്ന്. ” ദേവി ഭർത്താവിനെ നോക്കി.

 

” ഹരി മുഖം കുനിച്ച് നിൽക്കുകയാണ്. ”

 

” എടാ ഹരി നിന്നോടാണ് ചോദിച്ചത് ഇന്നലെ നിന്റെ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി ആരാണ്… അവളും നീയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നോട് സത്യം മാത്രമേ നീ പറയാവൂ  ”

 

” ഹരി ഇതിലെന്തെങ്കിലും സത്യമുണ്ടോ മോനെ” ഗോപിനാഥൻ മകന്റെ അരികിലേക്ക് വന്നു.

 

 

” അവന്റെ മുഖം കണ്ടാൽ അറിയില്ലേ ഗോപിയേട്ടാ….. എടാ സത്യം പറ ആരാണ് ആ പെൺകുട്ടി.”

 

ദേവി അവന്റെ ഇരു ചുമലിലും പിടിച്ചു കുലുക്കി

 

 

” അത്… അത്….ഗൗരി ആയിരുന്നു അമ്മേ…

 

അവൻ തല ഉയർത്താതെയാണ് പറഞ്ഞത്.

 

 

” ആരാണ് ഗൗരി ആ കുട്ടിയെ നീയും തമ്മിൽ എന്താണ് ബന്ധം ഞങ്ങൾക്കെല്ലാവർക്കും അത് അറിഞ്ഞേ തീരൂ ”

 

 

ശ്രീദേവിക്ക് അവനെ വിടാൻ ഒരുക്കമില്ലായിരുന്നു.

 

“അതമ്മേ ഗൗരി….”

 

” അവൾ ആരാണെന്നാണ് ഞങ്ങൾ നിന്നോട് ചോദിച്ചത്. നീയും ആ കുട്ടിയും തമ്മിൽ ഇഷ്ടത്തിലാണോ… അവളുടെ വീട് എവിടെയാണ്…”

 

 

” അത്….. എല്ലാരും എന്നോട് ക്ഷമിക്കണം…. നിങ്ങളാരും വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ.. എനിക്ക്… എനിക്കൊരു തെറ്റ് പറ്റി പോയി ”

 

 

അവൻ നടന്ന കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചു..

 

പക്ഷെ അവളെ ഉപദ്രവിയ്ക്കാൻ ശ്രമിച്ചത് അവൻ പറഞ്ഞില്ല…മഴ പെയ്തപ്പോൾ അവൾ വണ്ടിയിൽ കയറി എന്നും, പിന്നീട് ആളുകൾ വന്നു വളഞ്ഞു എന്നും ആണ് അവൻ പറഞ്ഞത്..താൻ ഇത്തിരി മദ്യപിച്ചു എന്നും അതുകൊണ്ട് ഒന്ന് രണ്ടു ആളുകളോട് അവൾക്ക് തന്നെ ഇഷ്ടം ആണ് എന്നും പറഞ്ഞു..അവൻ അത് മാത്രം കളവ് ആണ് പറഞ്ഞത്

 

 

എല്ലാവരും സ്തംഭിച്ചിരിക്കുകയാണ് ഹരിയുടെ വാക്കുകൾ കേട്ട്.

 

എന്നാലും എന്റെ ഹരിക്കുട്ട ഇത് വേണ്ടായിരുന്നു മോനേ…. മുത്തശ്ശിക്ക് വല്ലാതെ സങ്കടമായി ന്നു എല്ലാവർക്കും മനസ്സിലായി

“ഹരി…..

 

 

“ഒരു പാവം പെൺകുട്ടിയുടെ ജീവിതം വച്ചാണ് നീ കളിച്ചത്.. അവിടെ കൂടിയിരുന്ന എല്ലാ ആളുകളുടെയും മുൻപിൽ അവൾ തെറ്റുകാരി ആയില്ലേ… അവളുടെ വീട് എവിടെയാണ്… നിനക്ക് എന്തെങ്കിലും അറിയാമോ “?

 

 

“ഇല്ല അച്ഛാ…”

 

” ഒരു പെൺകുട്ടിയുടെ ശാപം ഈ തറവാട്ടിൽ ഒരിക്കലും പതിക്കാൻ പാടില്ല… ദേവി… അമ്മിണിചേച്ചിയോട് വരാൻ പറയൂ… അവർക്കറിയാമോ ആ കുട്ടിയുടെ വീട്”

 

” ഞാൻ ചോദിച്ചില്ല ചേട്ടാ അമ്മിണി ചേച്ചിയെ ഞാൻ വിളിക്കാം…. ”

 

 

നീലിമേ അമ്മിണി ചേച്ചീയെ ഒന്ന് ഇങ്ങട് വിളിക്കുമോ….?

 

അവൾ വേഗം അടുക്കളയിലേക്ക് പോയി..

 

 

“അമ്മിണി ചേച്ചി…. ചേച്ചിയോട് ആരാണ് ഈ കാര്യങ്ങളൊക്കെ പറഞ്ഞത്… ചേച്ചി അറിയുമോ ആ പെൺകുട്ടിയെയും അവളുടെ വീട്ടുകാരെയും”

 

” എനിക്ക് അറിയാം കുഞ്ഞേ… ഞങ്ങളുടെ വീടിന്റെ അടുത്താണ് അവരുടെ വീട്…. ഗൗരി എന്നാണ് കുട്ടിയുടെ പേര്….. ”

 

 

“മ്മ്മ്…. ചേച്ചി എന്താണ് അറിഞ്ഞത് “?

 

” അത് പിന്നെ ഇവിടുത്തെ ഹരികുഞ്ഞും ആ ഗൗരിയും തമ്മില് ഇഷ്ടമാണെന്നാണ് ആളുകളൊക്കെ പറയുന്നത് ”

 

“മ്മ്….”

 

” അവളുടെ വീട്ടിൽ ആരൊക്കെയുണ്ട് ”

 

” ആ കുട്ടിയുടെ അച്ഛനും അമ്മയും പിന്നെ മൂത്ത ചേച്ചിയെ കല്യാണം കഴിച്ചു അയച്ചു… ”

 

 

അവളുടെ പഠിത്തം ഒക്കെ കഴിഞ്ഞോ??

 

പരീക്ഷ കഴിഞ്ഞു നിൽക്കുവാ… എന്താണ് പഠിച്ചത് എന്ന് ഒന്നും എനിക്ക് അറിയില്ല…..

 

“മ്മ്…. ശരി അമ്മിണി ചേച്ചി  പൊക്കോളൂ”

 

ഗോപിനാഥൻ പറഞ്ഞതും അവർ എല്ലാവരെയും ഒന്നു നോക്കിയിട്ട അകത്തേക്ക് വലിഞ്ഞു.

 

” കണ്ണാ നീ ഇങ്ങോട്ടൊന്നു വന്നേ ”

 

അയാൾ കണ്ണനെയും വിളിച്ചുകൊണ്ട് തന്റെ

മുറിയിലേക്ക് പോയി…

 

 

” എന്താണ് അച്ഛാ” അവനും അച്ഛന്റെ പുറകെ വന്നിരുന്നു.

 

 

” കണ്ണാ നമ്മൾക്ക് കുട്ടിയുടെ വീട് വരെ ഒന്ന് പോകണം.. അവളും ഹരിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കണം. ഹരി പറഞ്ഞതു പൂർണമായും വിശ്വസിച്ചുകൂടാ. അവൻ പറയുന്നതിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ട്… അവൻ അവളെ അറിഞ്ഞുകൊണ്ട് എന്തെങ്കിലും ദ്രോഹിച്ചെങ്കിൽ നമ്മൾക്ക് അവരോട് ക്ഷമ പറയണം. ഈ കുടുംബത്തിൽ ഇന്നുവരെ ഒരു പെൺകുട്ടിയുടെ കണ്ണുനീരും ശാപവും വീണിട്ടില്ല… ”

 

” അച്ഛൻ പറഞ്ഞാൽ മതി നമ്മൾക്ക് പോകാം… ”

 

 

“മ്മ്… ദേവിയെ കൂടെ കൂട്ടാം ”

 

 

” ശരി അച്ഛാ… ”

 

” ദേവി….. ”

 

 

അയാൾ വിളിച്ചപ്പോഴേക്കും ശ്രീദേവിയും മുറിയിലേക്ക് വന്നു.

 

 

“ഹരി എവിടെ…”

 

“അവൻ അവിടെയുണ്ട് എന്താണ് ഏട്ടാ…”

 

“മ്മ്…. നിന്റെ മകൻ പറഞ്ഞത് നീ കേട്ടോ….നിനക്കെന്തു തോന്നി…”

 

” നമ്മൾക്ക് ആ കുട്ടിയുടെ വീട് വരെ ഒന്ന് പോകണം ഏട്ടാ…. അവളെ നേരിൽ കണ്ട് നമ്മൾക്ക് സംസാരിക്കാം…”

 

 

“മ്മ്… അയാൾ ഒന്ന് ഇരുത്തി മൂളി…”

 

” അമ്മിണി ചേച്ചി പറഞ്ഞത് ആളുകൾ പലവിധ അപവാദങ്ങളും പറഞ്ഞുണ്ടാക്കുകയാണെന്നാണ്.

ഇപ്പോൾതന്നെ ആ പെൺകുട്ടിയെ കുറിച്ച് ഒരുപാട് മോശം സംസാരമാണ് നാട്ടിൽ നടക്കുന്നത്.. നമ്മൾക്ക് എന്തായാലും അവിടെ വരെ ഒന്ന് പോകാം”

 

” അച്ഛനും അതുതന്നെയാണ് പറഞ്ഞത് നമ്മൾക്ക് മൂന്നു പേർക്കും കൂടി ഒന്ന് പോയിട്ട് വരാം”കണ്ണൻ പറഞ്ഞു.

 

” ദേവി വേഗം റെഡി ആയിക്കോ തൽക്കാലം അവനോട് ഇത് പറയേണ്ട ”

 

“ശരി ഏട്ടാ…. ഞാൻ അമ്മയോടും നീലിമയോടും ഒന്നു പറഞ്ഞിട്ട് വരാം ”

 

 

“കണ്ണാ… എങ്കിൽ നി പോയി റെഡി ആകു… ഹരിയ ഞാൻ വിളിക്കുന്നു എന്ന് കൂടി പറ ”

 

 

അയാൾ തന്റെ കൈകൾ ജനറൽ കമ്പിയിൽ അമർത്തിപ്പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി…

 

 

“അച്ഛാ….”

 

 

“ആഹ് നി വാ.. ഇവിടെ വന്നു ഇരിക്കു…”

 

അയാൾ ചൂണ്ടിക്കാണിച്ച കസേരയിൽ വന്ന് ഹരിയിരുന്നു

 

 

” ഹരി നീ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണോ… അതോ അതിൽ എന്തെങ്കിലും… ”

 

 

“ഇല്ല അച്ഛാ….”

 

 

“മ്മ്… നീ അവളെ ആദ്യമായിട്ടാണോ കാണുന്നത്”

 

 

” ഇടയ്ക്ക് എവിടേയോ വെച്ച് കണ്ടിട്ടുണ്ടെന്ന് തോന്നുന്നു ഞാൻ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല…. ”

 

 

“മ്മ്മ്….  നീയും അവളും തമ്മിലു ഇഷ്ടം ഒന്നും ഇല്ലല്ലോ അല്ലേ ”

 

“ഇല്ല അച്ഛാ….”

 

 

” നീ അവളെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാൻ വല്ലതും ശ്രമിച്ചോ….₹

 

 

“അയാൾ മകന്റെ കണ്ണിലേക്ക് നോക്കി..”

 

 

“ഇല്ല അച്ഛാ….”അവൻ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്..

 

” നീ പറഞ്ഞ ഈ കാര്യങ്ങളിൽ ഒരു കളവ് പോലും ഉണ്ടാകരുത്…..അങ്ങനെ ഉണ്ടായാൽ ഈ അച്ഛന്റെ വേറൊരു മുഖം ആയിരിക്കും…. മോൻ കാണുന്നത്….. അറിയാമല്ലോ അച്ഛനെ”

 

 

 

” ശരി നീ നിന്റെ മുറിയിലേക്ക് കയറി പൊക്കോ” അവനു എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു…

 

 

അപ്പോഴേക്കും ദേവി റെഡിയാകാൻ ആയി മുറിയിലേക്ക് വന്നു.

 

നീ റെഡിയായി  വരൂ…ഞാൻ പുറത്തു കാണും… അതും പറഞ്ഞുകൊണ്ട് അയാൾ സിറ്റൗട്ടിലേക്ക് പോയി.

 

കണ്ണനും അപ്പോൾ സിറ്റൗട്ടിൽ ഉണ്ടായിരുന്നു…

 

 

” കണ്ണാ…..”

 

“എന്താ അച്ഛാ….”

 

 

“മ്മ്… ഒന്നുമില്ല… അവിടെ ചെല്ലട്ടെ.. എന്നിട്ട് ആവാം ബാക്കി…”

 

ദേവിയെ കണ്ടുകൊണ്ട് ബാക്കി പറയാതെ അയാൾ എഴുനേറ്റു.

 

കാർ സ്റ്റാർട്ട് ആയി പോകുന്ന ശബ്ദം ഹരിമുറിയിൽ നിന്ന് കേട്ടു.

 

 

ഈശ്വര അച്ഛന്‍ രണ്ടും കൽപ്പിച്ച് ആണല്ലോ..

 

എന്താകുമോ എന്തോ…

 

 

അവൻ മുറിയിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്നു.

 

യാത്രക്കിടയിൽ മൂവരും പരസ്പരം ഒന്നും സംസാരിച്ചില്ല. ആകെ കലുഷിതമായിരുന്നു എല്ലാവരുടെയും മനസ്സുകൾ.

 

അമ്മിണി ചേച്ചി പറഞ്ഞ വഴിയിലൂടെ അവർ പോയ്‌..

 

 

ഒരു ഇടത്തരം വീടിന്റെ മുൻപിൽ വന്ന് വണ്ടി നിന്നു.

 

ശിവ രാമ കൈമളും സീതയും ഉമ്മറത്ത് ഉണ്ടായിരുന്നു….

 

ഗോപിനാഥമേനോൻ ആണ് ആദ്യം വണ്ടിയിൽ നിന്നു ഇറങ്ങിയത്..

 

 

പിറകെ ദേവിയും..

 

“ഞങ്ങളെ മനസ്സിലായോ….”

 

അയാൾ കയറി വരുന്നതിനിടയിൽ ചോദിച്ചു.

 

 

” സീതയ്ക്കും കൈമളിനും ആളെ മനസ്സിലായി. പക്ഷേ അവർ ഒന്നും സംസാരിച്ചില്ല”

 

കൈമളെ… ഞങ്ങൾ അകത്തേക്ക് ഒന്ന് കയറി ഇരുന്നോട്ടെ…

 

 

 

വരൂ…. താല്പര്യം ഇല്ലാത്ത മട്ടിൽ കൈമൾ പറഞ്ഞു….

 

 

ദേവിയും ഗോപിനാഥനും അവരുടെ ഉമ്മറത്തേക്ക് കയറി…

 

 

കണ്ണൻ വണ്ടി ഒതുക്കുക ആണ്.

 

സീതയുടെ മുഖം മങ്ങി ആണ് ഇരിക്കുന്നത്….

 

എപ്പോൾ വേണമെങ്കിലും പൊട്ടി തെറിക്കും എന്ന് ദേവിക്ക് തോന്നി..

 

 

ലേശം ഭയം അവർക്ക് ഉണ്ട്… എന്നാലും കാര്യങ്ങൾ അറിയണമല്ലോ….

 

 

ഹരിയുടെ മനസ് കവർന്ന ആ പെൺകുട്ടി ആരാണ് എന്ന് അറിയാനായി ദേവി അകത്തേക്ക് മിഴികൾ പായിച്ചു.

 

 

 

തുടരും.

 

 

(ഹായ്…. സ്റ്റോറി ഇഷ്ടം ആയെങ്കിൽ രണ്ടു വരി kurikkanam…..)