Celebrities

‘ഒരു സ്ത്രീ ആണെന്ന് കരുതി പലര്‍ക്കും അദ്ദേഹത്തോട് കാമം തോന്നിയിട്ടുണ്ട്’; ഓച്ചിറ വേലുക്കുട്ടിയെക്കുറിച്ച് കമല്‍-Director Kamal about Oachira Velukutty

ഒരു സമയത്ത് മലയാള നാടക രംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന ഒരു മഹാനടനായിരുന്നു ഓച്ചിറ വേലുക്കുട്ടി. ആധുനിക മലയാള നാടകവേദിയുടെ വളര്‍ച്ചയില്‍ ഓച്ചിറ വേലുക്കുട്ടിയുടെ പങ്ക് വളരെ വലുതാണ്. പ്രായമായ സ്ത്രീകള്‍ നാടകരംഗത്തേക്ക് വരാന്‍ തയ്യാറാകാതെ വന്നപ്പോള്‍, യഥാര്‍ത്ഥ സ്ത്രീകളേക്കാള്‍ മികച്ച രീതിയില്‍ അദ്ദേഹം സ്ത്രീ വേഷങ്ങള്‍ ചെയ്ത് ജനഹൃദയങ്ങള്‍ കീഴടക്കി.

അതിസുന്ദരികളായ സ്ത്രീകളെപ്പോലും വെല്ലുന്ന സൗന്ദര്യം കൊണ്ട് കാണികളെ അമ്പരിപ്പിച്ച വേഷമായിരിന്നു കരുണ എന്ന നാടകത്തില്‍ ഓച്ചിറ വേലുക്കുട്ടി അവതരിപ്പിച്ച വസവദത്ത എന്ന കഥാപാത്രം. ഏഴുവര്‍ഷക്കാലം ഏഴായിരം സ്‌റേജുകളില്‍ കരുണ അവതരിപ്പിച്ചിട്ടുണ്ട്. ഉപഗുപ്തന്റെ ഭാഗമഭിനയിച്ച നടന്മാര്‍ പലരും മാറിയെങ്കിലും വാസവദത്ത എന്നും വേലുക്കുട്ടി തന്നെയായിരുന്നു.
വാസവദത്തയേക്കാള്‍ മികച്ച അഭിനയമായിരുന്നു ശാകുന്തളത്തിലെ ശകുന്തള യുടേതെന്നും വേലുക്കുട്ടി യുടെ സ്ത്രീ വേഷം കണ്ടവര്‍ക്കഭിപ്രായമുണ്ട്.

ഓച്ചിറ വേലിക്കുട്ടിയെ കുറിച്ച് മലയാള സിനിമയുടെ പ്രശസ്ത സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഓച്ചിറ വലിയക്കുട്ടി എന്ന മഹാനടന്‍ മിക്ക നാടകങ്ങളിലും സ്ത്രീകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത് എന്നും അദ്ദേഹത്തിന് ഒരിക്കല്‍ പോലും ഒരു പുരുഷ കഥാപാത്രത്തെ ഒരു നാടക വേദിയിലും അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും സംവിധായകന്‍ കമല്‍ പറഞ്ഞു. സ്ത്രീയാണെന്ന് കരുതി പല പുരുഷന്മാരും അദ്ദേഹത്തോട് പ്രേമം അഭ്യര്‍ത്ഥിച്ചിരുന്നതായും പലര്‍ക്കും അദ്ദേഹത്തോട് കാമം തോന്നിയിരുന്നു എന്നും കമല്‍ പറഞ്ഞു.

‘അദ്ദേഹം നാടകങ്ങളില്‍ സ്ത്രീകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറ്. ഒരു നാടകത്തില്‍ പോലും അദ്ദേഹത്തിന് ആണ്‍ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ത്രീ കഥാപാത്രമായി അദ്ദേഹം മേക്കപ്പൊക്കെ ചെയ്തു കഴിഞ്ഞാല്‍ നല്ല സുന്ദരിയായ ഒരു സ്ത്രീയെ പോലെയായിരുന്നു അദ്ദേഹത്തെ കാണാന്‍. ഒരു സ്ത്രീയാണെന്ന് കരുതി പലരും അദ്ദേഹത്തെ ആക്രമിക്കാന്‍ വരെ നോക്കിയ സംഭവങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. പല പുരുഷന്മാരും അദ്ദേഹത്തോട് ചെന്ന് പ്രണയം പറയുകയും പല പുരുഷന്മാര്‍ക്കും അദ്ദേഹത്തോട് കാമം തോന്നുകയും ചെയ്തിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കുടുംബജീവിതം അത്ര വിജയമായിരുന്നില്ല. സ്ത്രീയായി ഒരുങ്ങുന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭാര്യ പോലും അദ്ദേഹത്തെ നിരാകരിച്ച സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്’, കമല്‍ പറഞ്ഞു.

എന്നാല്‍ കുടുംബ ജീവിതം തകര്‍ന്നതിനെ തുടര്‍ന്ന്, സ്ത്രീ വേഷം കെട്ടാന്‍ വേണ്ടി നീട്ടി വളര്‍ത്തിയ മുടി അദ്ദേഹം മുണ്ഡനം ചെയ്ത് സന്ന്യസിയ്കാന്‍ പോയിരുന്നു. പിന്നീട് പ്രമേഹരോഗ ബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹം അഭിനയം മതിയാക്കി കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയില്‍ ട്യുട്ടറായി ജോലി നോക്കിയിട്ടുണ്ട്. വാസവദത്ത യുടെ അന്ത്യം ഓര്‍മ്മിപ്പിയ്ക്കുന്ന രീതിയില്‍ പ്രമേഹ രോഗം മൂര്‍ഛിച്ച് വിരല്‍ മുറിച്ച് ശയ്യാവലംബിയാകേണ്ട ഭാഗ്യദോഷം ഈ അനുഗ്രഹീത നടനുണ്ടായി.