തൃശ്ശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിന് തീപിടിച്ചു. വൈകിട്ട് ഏട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ ഒരു വെൽഡിംഗ് തൊഴിലാളി മരിച്ചു. പാലക്കാട് സ്വദേശി നിബിൻ (22) ആണ് വെന്തുമരിച്ചത്. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.
തീപിടിത്തത്തിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വടക്കാഞ്ചേരിയിൽ നിന്നും നാല് അഗ്നിശമനാ യൂണിറ്റികൾ സ്ഥലത്തെത്തി. ഗോഡൗണിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാത്തത് വലിയ അപകടത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.