Kuwait

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജലീബ് അല്‍ ഷുയൂഖ് ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിലാണ് പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏകദേശം 33 വയസ്സ് പ്രായമുള്ള യുവാവാണ് മരിച്ചത്. വിവരം അറിഞ്ഞ ഉടന്‍ ബന്ധപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.