Qatar

പുതിയ ഹിജ്‌റ വർഷം : റ​മ​ദാ​ൻ മാ​ർ​ച്ച് ഒ​ന്നി​ന് ആയിരിക്കാമെന്ന് ഖത്തർ കലണ്ടർ ഹൗസിന്റെ പ്ര​വ​ച​നം

പു​തി​യ ഹി​ജ്‌​റ വ​ർ​ഷം (ഹി. 1446 – ജൂലൈ 7) ​ആ​രം​ഭി​ച്ച​തോ​ടെ, ഖ​ത്ത​റി​ൽ അ​ടു​ത്ത റ​മ​ദാ​നും ഈ​ദ് ദി​വ​സ​ങ്ങളും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് പ്രവചിച്ചു. ജ്യോതിശാ​സ്ത്ര പ്ര​കാ​രം, 2025 മാ​ർ​ച്ച് ഒ​ന്നി​നാ​യി​രി​ക്കും റ​മ​ദാ​ൻ വ്ര​താ​രം​ഭ​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, റ​മ​ദാ​ൻ മാ​സവും ശ​വ്വാ​ൽ മാ​സ​വും പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ധി​കാ​രം രാ​ജ്യ​ത്തെ ഔ​ഖാ​ഫ്, ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മാ​സ​പ്പി​റ​വി സ​മി​തി​ക്ക് മാ​ത്ര​മാ​യി​രി​ക്കും. മാ​സ​പ്പി​റ​വി​യും ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി, ചെ​റി​യ പെ​രു​ന്നാ​ൾ (ശ​വ്വാ​ൽ 1 – ഈ​ദു​ൽ ഫി​ത്ർ) 2025 മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച​യോ മാ​ർ​ച്ച് 31 തി​ങ്ക​ളാ​ഴ്ച​യോ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചു.