പരാതികൾ സമർപ്പിക്കാൻ കഴിയുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതായി ഖത്തർ വാണിജ്യ മന്ത്രാലയം (എം.ഒ.സി.ഐ) അറിയിച്ചു.
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. MOCIQATAR എന്ന ആപ് വഴി ബിൽ, പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് പുറമെ ചൂഷണം, ദുരുപയോഗം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ലൈസൻസിങ്, നിയമലംഘനം, ആരോഗ്യ പ്രശ്നങ്ങൾ, സുരക്ഷ തുടങ്ങിയ പൊതു വിഷയങ്ങളിലും പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം. പരാതികൾ വേഗത്തിൽ തീർപ്പാക്കാനും അതിലൂടെ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനുമാണ് പുതിയ സേവനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.