എമിറേറ്റിലെ നഗരാസൂത്രണ വകുപ്പ് മുനിസിപ്പാലിറ്റിയുമായി ലയിപ്പിച്ച് ഉമ്മുല്‍ഖുവൈന്‍ മുനിസിപ്പാലിറ്റിയെന്ന പേരില്‍ ഒരൊറ്റ ഭരണസ്ഥാപനമായി പുന$സംവിധാനിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധിപനുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ ഉത്തരവ്.
2024/7 നമ്പര്‍ ഉത്തരവിലൂടെയാണ് വിവിധ മേഖലകളിൽ ഉമ്മുല്‍ഖുവൈനിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ പരിഷ്കരണം. നിലവിലെ മുനിസിപ്പാലിറ്റി തലവനായിരിക്കും പുതിയ സ്ഥാപനത്തിന്റെ അധ്യക്ഷനെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും വ്യക്തിഗത പ്രകടനം വികസിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തിയില്‍ ശ്രദ്ധയൂന്നണമെന്നും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ആവശ്യപ്പെട്ടു.