ഹൈദരാബാദ്: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് വന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് തെലുങ്കാന സര്‍ക്കാര്‍. താരത്തിന് ചൊവ്വാഴ്ച്ച ജന്മനാടായ ഹൈദരാബാദില്‍ വലിയ സ്വീകരണം നല്‍കിയിരുന്നു. സിറാജിന് സമ്മാനമായി വീടുവെയ്ക്കാന്‍ സ്ഥലവും സര്‍ക്കാര്‍ ജോലിയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വീകരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്.
అంతర్జాతీయ క్రికెట్లో భారత దేశానికి, మన తెలంగాణ రాష్ట్రానికి గొప్ప పేరు ప్రఖ్యాతులు తెచ్చిన అల్ రౌండ్ క్రికెటర్ @mdsirajofficial గారిని ముఖ్యమంత్రి @revanth_anumula గారు అభినందించారు. #T20WorldCup ను గెలుచుకున్న అనంతరం హైదరాబాద్కు వచ్చిన్న సిరాజ్ ముఖ్యమంత్రిగారిని ఆయన… pic.twitter.com/hDf6s2ezr0
— Telangana CMO (@TelanganaCMO) July 9, 2024
‘മുഹമ്മദ് സിറാജ് നമ്മുടെ രാജ്യത്തിന് മഹത്തായ അഭിമാനവും തെലങ്കാന സംസ്ഥാനത്തിന് മഹത്തായ ബഹുമതിയും കൊണ്ടുവന്നു’ മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം ഇതിനായി കണ്ടെത്താനും സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുംബൈയിലെ ടീം ഇന്ത്യയുടെ വിജയാഘോഷത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ സിറാജ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായി അറിയപ്പെടുന്ന കളിക്കാരനാണ് മുഹമ്മദ് സിറാജ്. 2023 ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. അവിടെ ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചും ആയിരുന്നു. 2024 ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സിറാജ്.