കണ്ണൂർ : പാനൂർ ബോംബ് സ്ഫോടന കേസിൽ ജാമ്യം ലഭിച്ച നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ സി സായൂജ്, ഷബിൻ ലാൽ, അക്ഷയ്, ഷിജാൽ എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്.
നിലവിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് കേസുകളുള്ളതിനാൽ പ്രതികൾ ജാമ്യത്തിലിറങ്ങിയിട്ടില്ല. ആറ് മാസം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്ഫോടനക്കേസിൽ മറ്റ് പ്രതികളായ മിഥുൻ ലാൽ, വി.പി വിനീഷ് എന്നിവർക്കെതിരെയും കാപ്പ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
ബോംബ് നിർമ്മാണത്തിൽ 15 പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികളായ അമൽ ബാബു, അതുൽ എന്നിവരും ജയിലിൽ തുടരുകയാണ്. ഇവർക്കെതിരെ കാപ്പ ചുമത്തുന്ന കാര്യം തീരുമാനമായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.