Food

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഡ്രാഗൺ ഫ്രൂട്ട് ജ്യൂസ് | Dragon fruit juice

ആരോഗ്യഗുണങ്ങൾ ഏറെയുള്ളതും കാണാൻ ഭംഗിയുള്ളതുമായ ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. അതിൻ്റെ ആകൃതിയും അത് വളരുന്ന ചെടിയും മറ്റ് പഴങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കടും പിങ്ക്, വെളുപ്പ് എന്നീ രണ്ട് നിറങ്ങളിലാണ് ഇത് സാധാരണായായി കാണുന്നത്. ഇന്ന് നമ്മൾ പിങ്ക് ഡ്രാഗൺ ഫ്രൂട്ട് കൊണ്ട് ഒരു കിടിലൻ ജ്യൂസ് തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഡ്രാഗൺ ഫ്രൂട്ട് – 1
  • പാൽ – 1/2 കപ്പ്
  • പഞ്ചസാര – 3 മുതൽ 4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഡ്രാഗൺ ഫ്രൂട്ട് എടുത്ത് മുറിച്ച് അതിൻ്റെ പൾപ്പ് പുറത്തെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു മിക്സ് ജാർ എടുത്ത് അതിലേക്ക് റിസർവ് ചെയ്ത പൾപ്പ് ചേർക്കുക. 1/2 കപ്പ് പാലും മധുരത്തിന് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി പൊടിക്കുക. ഫ്രിഡ്ജിൽ വെച്ച് അൽപനേരം തണുപ്പിച്ച ശേഷം കുടിക്കുക