Health

മുഖത്തെ ചുളിവ് മാറാനായി ബോട്ടോക്സ് ഇൻജെക്ഷൻ എടുക്കാമോ? ഡോക്ടർ പറയുന്നത് കേൾക്കാം

പ്രായത്തെ പിടിച്ചു കെട്ടി യൗവനം നിലനിർത്തുന്നതിനുള്ള ആധുനിക ശാസ്ത്രീയ വിദ്യയാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ. സമീപകാലത്ത് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട വാക്കാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ. മോഹൻലാൽ ചിത്രം ഒടിയൻ പുറത്തിറങ്ങുന്നതിന് തൊട്ട് മുമ്പാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ ചർച്ചയായത്.

ഇപ്പോൾ ചെറു നഗരങ്ങളിലേക്ക് പോലും ഇത് പടർന്നു കഴിഞ്ഞിരിക്കുന്നു. എന്താണ് ബോട്ടോക്ക്സ് എന്നറിയുമോ? ഏറ്റവും ഭീകരനായ ഒരു ബാക്ടീരിയ ചുരത്തുന്ന മാരകമായ വിഷമാണ് ക്ലോസ്ട്രിടിനം ബോട്ടുലിസം. ഭക്ഷ്യവിശബാധയുണ്ടാക്കുന്ന ഇത് മസിലുകളെ സ്തംഭിപ്പിച്ചു കളയും. ചെറിയ അളവിൽ ബോട്ടുലിൻ എന്ന പേരുള്ള ഈ വിഷം മൈഗ്രൈൻ മാറ്റാൻ ഉപയോഗിച്ചു വരുന്നു.

ബോട്ടോക്സ് എവിടെ കുത്തിവയ്ക്കുന്നുവോ അവിടെ പേശികളുടെ ചലനം നിലയ്ക്കും. അതുകൊണ്ട് തൊലി ചുളിയുകയില്ല. ഒരു കുത്തിവെപ്പിലൂടെ പുതിയമുഖം സ്വന്തമാക്കാമെന്നതാണ് ചികിത്സയുടെ സവിശേഷത. മുഖത്തും ത്വക്കിന്റെ ഏതു ഭാഗത്തും കുത്തിവയ്ക്കാം. വയസ്സ് കൊഴിഞ്ഞുപോകും. യൗവനം നിലനിർത്താനുള്ള ഏറ്റവും ഉറപ്പുള്ള മാർഗ്ഗം. ഒരിക്കൽ കുത്തിവെച്ചാൽ ഫലം ആറുമാസം വരെ നിലനിൽക്കും.