പൊറോട്ടയും ബീഫും മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഏതുതരം സത്കാരങ്ങളും ആവട്ടെ അതിലെ ഒരു പ്രധാന ഭക്ഷണമാണ് പൊറോട്ട. നല്ല മൃദുവും രുചികരവുമായ പൊറോട്ട ഇനി വീട്ടിലും തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- മൈദ : 1 കിലോ
- മുട്ട: 1
- എണ്ണ/നെയ്യ് : 150 മില്ലി
- പാൽപ്പൊടി : 1 ടീസ്പൂൺ
- പഞ്ചസാര : 1 ടീസ്പൂൺ
- ഉപ്പ്: ആവശ്യത്തിന്
- വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കിലോ മൈദ ചേർക്കുക. മൈദയിൽ 1 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ പാൽപ്പൊടി, ഉപ്പ്, 1 മുട്ട എന്നിവ ചേർത്ത് നന്നായി ഇളക്കുക. മൈദ മാവിലേക്ക് കുറച്ച് കുറച്ചായി വെള്ളം ചേർത്ത് നന്നായി കുഴക്കുക. ഒരു പരന്ന പ്രതലത്തിൽ വെച്ച് സോഫ്റ്റ് ആകുന്നതുവരെ നന്നായി കുഴക്കുക. കുഴച്ചെടുത്ത മാവിന് മുകളിൽ അൽപ്പം എണ്ണ തടവുക. ഒരു നനഞ്ഞ തുണി കൊണ്ടോ പ്ലാസ്റ്റിക് വെള്ളം കൊണ്ടോ പൊതിഞ്ഞ് വെക്കുക. ഇത് മാവ് ഡ്രൈ ആകാതിരിക്കാൻ സഹായിക്കും. കുറഞ്ഞത് ഒരു മണിക്കൂർ സമയമെങ്കിലും വെക്കുക.
ഒരു മണിക്കൂറിന് ശേഷം വീണ്ടും മാവിനേ നന്നായി കുഴച്ച് ഒരേ വലിപ്പമുള്ള ബോളുകളാക്കുക. വീണ്ടും നനഞ്ഞ തുണി കൊണ്ട് മൂടി 5 മിനിറ്റ് നേരം വെക്കുക. ബോലുകളിൽ എണ്ണ പുരട്ടി ഒരു റോളർ ഉപയോഗിച്ച് പരത്തുക. ഇതിനെ രണ്ടു തുല്യഭാഗങ്ങളായി മുറിച്ച് അതിൽ ഒന്നെടുത്ത് പ്ലീടുകളാക്കുക. ഇതിനെ പിന്നീട് ഷെയ്പ്പിലാക്കുക. ഇത്തരത്തിൽ ബാക്കി ബോളുകളും തയ്യാറാക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ പുരട്ടുക. ശേഷം തയ്യാറാക്കി വെച്ച ഒരു ബോൾ എടുത്ത കൈകളുപയോഗിച്ച് പരത്തുക. ഇത് ചൂടായ പാനിൽ വെച്ച് രണ്ടു വശവും ബ്രൗൺ നിറമാകുന്നതു വരെ ചുട്ടെടുക്കുക. മൂന്നോ നാലോ പൊറോട്ടകൾ തയ്യാറായാൽ ഒരുമിച്ച് വെച്ച് അടിച്ച് അതിൻറ ലയറുകൾ വേർപെടുത്തുക. മൃദുവും രുചികരവുമായ പൊറോട്ട തയ്യാർ. മാംസം അല്ലെങ്കിൽ വെജിറ്റബിൾ കറി ഉപയോഗിച്ച് ഇത് വിളമ്പുക.